പാരിസ്: ജപ്പാനിലും ഡെന്മാര്‍ക്കിലും രണ്ടാം റൗണ്ടില്‍ തന്നെ തോല്‍പിച്ച മിനാത്സു മിതാനിയെ ഒടുവില്‍ സൈന നെഹ്വാള്‍ കീഴടക്കി. ഫ്രഞ്ച് ഓപണ്‍ സൂപ്പര്‍ സീരീസ് ബാഡ്മിന്‍റണിന്‍െറ വനിതാ സിംഗ്ള്‍സ് രണ്ടാം റൗണ്ടില്‍ നേരിട്ടുള്ള സെറ്റുകള്‍ക്ക് മിതാനിയെ തോല്‍പിച്ച സൈന ക്വാര്‍ട്ടറിലേക്ക് മുന്നേറി. ടൂര്‍ണമെന്‍റില്‍ ഇന്ത്യന്‍ പ്രതീക്ഷകളുമായി അവശേഷിക്കുന്നതും സൈന മാത്രമാണ്. പുരുഷ സിംഗ്ള്‍സില്‍ അജയ് ജയറാം, മലയാളി താരം എച്ച്.എസ്. പ്രണോയ്, പി. കശ്യപ്, വനിതാ ഡബ്ള്‍സില്‍ ജ്വാല ഗുട്ട^അശ്വിനി പൊന്നപ്പ സഖ്യം എന്നിവരെല്ലാം രണ്ടാം റൗണ്ടില്‍ പുറത്തായി.
41 മിനിറ്റ് നീണ്ട വനിതാ സിംഗ്ള്‍സ് രണ്ടാം റൗണ്ട് പോരില്‍ 21^19, 21^16 സ്കോറിനാണ് ജപ്പാന്‍ താരമായ മിതാനിയെ സൈന തോല്‍പിച്ചത്. തായ്ലന്‍ഡിന്‍െറ എട്ടാം സീഡ് രത്ചനോക് ഇന്‍റനന്‍ ആണ് ക്വാര്‍ട്ടറില്‍ ലോക രണ്ടാം നമ്പര്‍ താരത്തിന്‍െറ എതിരാളി.
രണ്ടുതവണ ഒളിമ്പിക് ചാമ്പ്യനായ ചൈനീസ് താരം ലിന്‍ ഡാനെ അട്ടിമറിച്ചത്തെിയ പ്രണോയ്യെ ഹോങ്കോങ്ങിന്‍െറ കാ ലോങ് അങ്ഗസ് 21^15, 21^10 നാണ് തോല്‍പിച്ചത്. ചൈനയുടെ ടിയാന്‍ ഹൗവെയ്ക്ക് മുന്നില്‍ 21^18, 21^8ന് അജയ് ജയറാമും വീണു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.