ഒഡെന്‍സ്: ഇന്ത്യന്‍ കിരീടപ്രതീക്ഷകള്‍ക്ക് കനത്ത തിരിച്ചടി നല്‍കിക്കൊണ്ട് വനിതാ സിംഗ്ള്‍സില്‍ ടോപ് സീഡ് സൈന നെഹ്വാളും പുരുഷ സിംഗ്ള്‍സില്‍ കെ. ശ്രീകാന്തും ഡെന്മാര്‍ക് ഓപണ്‍ സൂപ്പര്‍ സീരീസ് പ്രീമിയര്‍ ബാഡ്മിന്‍റണില്‍നിന്ന് പുറത്തായി. രണ്ടാം റൗണ്ടിലാണ് ഇരുതാരങ്ങളും വീണത്. ലോക ഒന്നാം നമ്പറായ സൈന, 18-21, 13-21 സ്കോറിന് ജപ്പാന്‍െറ ലോക 18ാം നമ്പര്‍ താരം മിനാത്സു മിതാനിയോടാണ് തോറ്റത്. 39 മിനിറ്റുകള്‍ക്കുള്ളില്‍ സൈനയുടെ പോരാട്ടം അവസാനിച്ചു.
ലോക അഞ്ചാം നമ്പറായ ശ്രീകാന്ത്, ഇന്തോനേഷ്യയുടെ ടോമി സുഗിയാര്‍തോയോട് 15-21, 17-21 സ്കോറിനും മുട്ടുമടക്കി. പുരുഷ ഡബ്ള്‍സില്‍ ഇന്ത്യയുടെ ഒന്നാം നമ്പര്‍ ജോടിയായ മനു അത്രി-ബി.സുമീത് റെഡ്ഡിയും പുറത്തായി. കനത്ത പോരാട്ടത്തിനൊടുവില്‍ 19-21, 22-20, 19-21 സ്കോറിന് ചൈനീസ് തായ്പേയുടെ ലീ ഷെങ് മു-സെയ് ചിയ സിന്‍ ജോടിയാണ് ഇന്ത്യന്‍ സഖ്യത്തെ തോല്‍പിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.