മെക്സികോ ഓപണ്‍: ഇന്ത്യന്‍ സഖ്യത്തിന് ഡബ്ള്‍സ് കിരീടം


ഹൈദരാബാദ്: മെക്സികോ ഓപണ്‍ ബാഡ്മിന്‍റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയുടെ മനു അത്രി-സുമീത് റെഡ്ഡി സഖ്യത്തിന് പുരുഷ ഡബ്ള്‍സ് കിരീടം. ഫൈനലില്‍ തായ്ലന്‍ഡ് സഖ്യത്തെ 22-20, 21-18 സ്കോറിന് തോല്‍പിച്ചാണ് കന്നി ഗ്രാന്‍ഡ്പ്രീ കിരീടമണിഞ്ഞത്. അഞ്ചുവര്‍ഷത്തിനിടെ പുരുഷ ഡബ്ള്‍സില്‍ ഇന്ത്യന്‍ താരങ്ങളുടെ ആദ്യ കിരീടനേട്ടവുമായി ഇത്. ആദ്യ ഗെയിമില്‍ 16-20ന് തായ് ജോടി ലീഡ് ചെയ്ത് വിജയമുറപ്പിച്ച ഘട്ടത്തിലായിരുന്നു തിരിച്ചടിച്ച് കളി സ്വന്തമാക്കിയത്. 2010ല്‍ രൂപേഷ്കുമാര്‍-സനവ് തോമസ് സഖ്യം ബിറ്റ്ബര്‍ഗര്‍ ഓപണ്‍ ഡബ്ള്‍സ് കിരീടമണിഞ്ഞശേഷമുള്ള ആദ്യ നേട്ടമാണിത്.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.