സൈന, ശ്രീകാന്ത്, പ്രണോയ് പ്രീക്വാര്‍ട്ടറില്‍

ജകാര്‍ത്ത: ബാഡ്മിന്‍റണ്‍ ലോക ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യന്‍ പ്രതീക്ഷകള്‍ പൊലിപ്പിച്ച് മുന്‍നിര താരങ്ങളുടെ കുതിപ്പ്. വനിതാ സിംഗ്ള്‍സില്‍ രണ്ടാം സീഡ് താരം സൈന നെഹ്വാളും പുരുഷ സിംഗ്ള്‍സില്‍ കെ. ശ്രീകാന്തും എച്ച്.എസ്. പ്രണോയും പ്രീക്വാര്‍ട്ടറില്‍ കടന്നു. അതേസമയം, പി. കശ്യപ് രണ്ടാം റൗണ്ടില്‍ പുറത്തായി. ഒന്നാം റൗണ്ടില്‍ ബൈ നേടിയ സൈന, രണ്ടാം റൗണ്ട് വെല്ലുവിളിയില്‍ ഹോങ്കോങ്ങിന്‍െറ ച്യോങ് ഗാന്‍ യിയെ നേരിട്ടുള്ള സെറ്റുകള്‍ക്കാണ് വീഴ്ത്തിയത്. സ്കോര്‍: 21^13, 21^9.  

പുരുഷ സിംഗ്ള്‍സില്‍ ലോക മൂന്നാം നമ്പര്‍ കെ. ശ്രീകാന്ത് ചൈനീസ് തായ്പേയിയുടെ സു ജെന്‍ ഹാവോയെ നേരിട്ടുള്ള സെറ്റുകള്‍ക്ക് തോല്‍പിച്ചാണ് പ്രീക്വാര്‍ട്ടര്‍ ബര്‍ത്തുറപ്പിച്ചത്. സ്കോര്‍: 21^14, 21^15. പന്ത്രണ്ടാം റാങ്കുകാരനായ മലയാളിതാരം എച്ച്.എസ്. പ്രണോയ് യുഗാണ്ടയുടെ എഡ്വിന്‍ എക്റിങ്ങിനു മുന്നില്‍ പതറിയെങ്കിലും മത്സരം തിരിച്ചുപിടിച്ചു. ആദ്യ സെറ്റില്‍ പ്രണോയ് 21^14ന് അനായാസം ജയിച്ചു. എന്നാല്‍, രണ്ടാം സെറ്റില്‍ പിന്നിലായിപ്പോയശേഷം പൊരുതിക്കയറിയാണ് 21^19ന് മത്സരം ജയിച്ചത്. കോമണ്‍വെല്‍ത്ത് ഗെയിംസ് ചാമ്പ്യന്‍ കശ്യപ് വിയറ്റ്നാമിന്‍െറ ടീന്‍ മിന്‍ ജുയെനു മുന്നില്‍ 21^ 17, 13^21, 18^21 സ്കോറിനാണ് തോല്‍വി വഴങ്ങിയത്. വനിതാ ഡബ്ള്‍സില്‍ ജ്വാല ഗുട്ട^അശ്വിനി പൊന്നപ്പ സഖ്യം പ്രീക്വാര്‍ട്ടറില്‍ കടന്നു.  സ്കോര്‍: 21^10, 21^18.  മറ്റൊരു ഇന്ത്യന്‍ സഖ്യം പ്രദന്യ ഗാഡ്രെ^സിക്കി റെഡ്ഡി സഖ്യം രണ്ടാം റൗണ്ടില്‍ പുറത്തായി.  പ്രീക്വാര്‍ട്ടറില്‍ ജപ്പാന്‍െറ സയാക തകഹഷിയാണ് സൈനയുടെ എതിരാളി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.