ഒളിമ്പിക് ചാമ്പ്യനെ വീഴ്ത്തി പി.വി. സിന്ധു ക്വാര്‍ട്ടര്‍ ഫൈനലില്‍

ജക്കാര്‍ത്ത: ലോക ബാഡ്മിന്‍റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയുടെ പി.വി. സിന്ധു ക്വാര്‍ട്ടര്‍ ഫൈനലില്‍ പ്രവേശിച്ചു. ലണ്ടന്‍ ഒളിമ്പിക്സിലെ സ്വര്‍ണ മെഡല്‍ ജേതാവായ ലീ സ്യൂരെയെ അട്ടിമറിച്ചായിരുന്നു സിന്ധുവിന്‍െറ ജയം. 50 മിനിറ്റ് നീണ്ടുനിന്ന മത്സരത്തില്‍ ഒന്നിനെതിരെ രണ്ടു ഗെയിമുകള്‍ക്കാണ് സിന്ധു സ്യൂരെയെ അട്ടിമറിച്ചത്. സ്കോര്‍: 21^17, 14^21, 21^17. ക്വാര്‍ട്ടറില്‍ എട്ടാം സീഡ് ദക്ഷിണ കൊറിയയുടെ സങ് ജി ഹ്യുനാനെ സിന്ധു നേരിടും

ലീ സ്യൂരെക്കെതിരായ സിന്ധുവിന്‍െറ രണ്ടാം ജയമാണിത്. 2013ല്‍ ചൈന മാസ്റ്റേഴ്സ് ടൂര്‍ണമെന്‍റിലും ലീ സ്യൂരെ സിന്ധുവിനു മുന്നില്‍ അടിയറവ് പറഞ്ഞിരുന്നു. ലോക ബാഡ്മിന്‍റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ കഴിഞ്ഞ രണ്ട് തവണയും റണ്ണറപ്പാണ് ലീ.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.