ദേശീയ വുഷു ചാമ്പ്യൻഷിപ് മത്സരാർഥികൾ പരിശീലകൻ
മുഹമ്മദലിക്കൊപ്പം
Posted On
date_range Updated On
date_range ദേശീയ വുഷു ചാമ്പ്യൻഷിപ്പിന് പുലാമന്തോളിൽനിന്ന് ആറു പേർ
പുലാമന്തോൾ: ദേശീയ വുഷു ചാമ്പ്യൻഷിപ് മത്സരത്തിൽ പുലാമന്തോളിൽനിന്ന് ആറുപേർ പങ്കെടുക്കും. ഒക്ടോബർ 20 മുതൽ 25 വരെ പഞ്ചാബിലാണ് ചാമ്പ്യൻഷിപ്. കെ. മുഹമ്മദ് ജാസിൽ, എ. മുഹമ്മദ് ആരിസ്, വി. വൈഷ്ണവ്, പി. സന ഫാത്തിമ, കെ. ഗോപിക, കെ. മുഹമ്മദ് സാലിഹ് എന്നിവരാണ് പങ്കെടുക്കുന്നത്.
ഒക്ടോബർ രണ്ട്, മൂന്ന് തീയതികളിലായി തിരുവനന്തപുരത്തു വെച്ച് നടന്ന സംസ്ഥാന വുഷു ചാമ്പ്യൻഷിപ്പിലാണ് ഈ സംഘം യോഗ്യത നേടിയത്. പുലാമന്തോൾ ഐ.എസ്.കെ മാർഷ്യൽ ആർട്സിലെ ചീഫ് ഇൻസ്ട്രക്ടർ മുഹമ്മദലിയുടെ കീഴിലാണ് ഇവർ പരിശീലിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.