??????? ?????????????????????

ഒാസീസിന്​ വേദനയായി അലക്​സാൻഡ്രോവിസ്​കിയയുടെ മരണം

മോസ്​കോ: ആസ്​ട്രേലിയൻ കായികലോകത്തിന്​ ഞെട്ടലായി ശീതകാല ഒളിമ്പിക്​സ്​ താരവും ഫിഗർസ്​​കേറ്റിങ്ങിലെ ലോകജൂനിയർ സ്വർണമെഡൽ ജേതാവുമായി എകത്രിന അലക്​സാൻഡ്രോവിസ്​കിയയുടെ മരണം. 20 വയസ്സായിരുന്നു. റഷ്യയിൽ ജനിച്ച അലക്​സാൻഡ്രോവിസ്​കിയ 2018 ദക്ഷിണ കൊറിയ വിൻറർ ഒളിമ്പിക്​സിൽ ആസ്​ട്രേലിയക്കായി മത്സരിച്ചിരുന്നു.

മരണ കാരണം പുറത്തുവിട്ടിട്ടില്ല. പരിക്കിനെ തുടർന്ന്​ ഫെബ്രുവരിയിൽ വിരമിക്കൽ പ്രഖ്യാപിച്ച താരം, വിഷാദത്തിനും അപസ്​മാരത്തിനും ചികിത്സയിലായിരുന്നുവെന്ന്​ കോച്ച്​ ആന്ദ്രെ കേകലോ അറിയിച്ചു. 2017ൽ ആസ്​ട്രേലിയൻ പൗരത്വം നേടിയ അലക്​സാൻഡ്രോവിസ്​കിയ, ഹാർലി വിൻഡ്​സറിനൊപ്പമായിരുന്നു ഫിഗർ സ്​കേറ്റിങ്ങിൽ മത്സരിച്ചത്​. ലോക ജൂനിയർ ചാമ്പ്യൻഷിപ്, ജൂനിയർ ഗ്രാൻഡ്​പ്രി ഫൈനൽ എന്നിവയിൽ സ്വർണം നേടി.
10 ദിവസത്തിനിടെ മരണപ്പെടുന്ന രണ്ടാമത്തെ ആസ്​ട്രേലിയൻ വിൻറർ ഒളിമ്പ്യനാണ്​ അലക്​സാൻഡ്രോവിസ്​കിയ. ജൂ​ൈല​ എട്ടിനായിരുന്നു സ്​നോബോർഡർ അലക്​സ്​ പുള്ളിൻ കടലിൽ മുങ്ങി മരിച്ചത്​.

News Summary - sad demise

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.