തുടർച്ചയായി രണ്ടാം തവണയും ആഫ്രിക്കൻ ഫുട്​ബാളറായി സലാഹ്​

ഇൗജിപ്​തി​​​​െൻറ ഫുട്​ബാൾ ഇതിഹാസം മുഹമ്മദ്​ സലാഹിനെ തുടർച്ചയായി രണ്ടാം തവണയും ആഫ്രിക്കൻ ഫുട്​ബാളർ ഒാഫ്​ ദ ഇ യറായി തെരഞ്ഞെടുത്തു. 2017-2018 വർഷങ്ങളിൽ ലിവർപൂളിനായി നടത്തിയ മികച്ച ​പ്രകടനമാണ്​​ പുരസ്​കാരത്തിനർഹനാക്കിയത്​. കഴ ിഞ്ഞ സീസണിൽ 44 ഗോളുകളാണ്​ താരം അടിച്ചുകൂട്ടിയത്​.

ലിവർപൂളിലെ സലാഹി​​​​​െൻറ സഹകളിക്കാരൻ കൂടിയായ സാദിയോ മാ നെ, ആഴ്​സണലി​​​​​െൻറ പിയറെ എമറിക്​ ഒൗബമെയാങ്​ എന്നിവ​രെ പിന്തള്ളിയാണ്​ സലാഹ്​ വീണ്ടും ആഫ്രിക്കയുടെ കഴിഞ്ഞ വർഷത്തെ താരമായത്​. കഴിഞ്ഞ തവണയും സലാഹിനോട്​ മത്സരിക്കാനുണ്ടായത്​ ഇരുവരുമായിരുന്നു.

‘‘ഇൗ പുരസ്​കാരം എനിക്ക്​ വളരെ വലുതും​ പ്രിയപ്പെട്ടതുമാണ്​. ചെറുപ്പം മുതൽ എന്നെങ്കിലുമൊരിക്കൽ ഇത്​ നേടണമെന്ന്​ ആഗ്രഹിച്ചിരുന്നുവെന്നും​ സലാഹ്​ പുരസ്​കാരം സ്വീകരിച്ചുകൊണ്ട്​ പറഞ്ഞു. രണ്ടു തവണ ഇൗ പുരസ്​കാരം നേടാൻ കഴിഞ്ഞതിൽ അഭിമാനം കൊള്ളുന്നു. ഇൗ സാഹചര്യത്തിൽ കുടുംബത്തിനോടും സഹകളിക്കാരോടും കടപ്പെട്ടിരിക്കുന്നു. പുരസ്​കാരം ത​​​​​െൻറ രാജ്യമായ ഇൗജിപ്​തിന്​ സമർപ്പിക്കുന്നുവെന്നും സലാഹ്​ കൂട്ടിച്ചേർത്തു.

കഴിഞ്ഞ വർഷം ലിവർപൂളിനെ ചാംപ്യൻസ്​ ലീഗ്​ ഫൈനലിൽ പ്രവേശിപ്പിക്കുന്നതിൽ സുപ്രധാന പങ്കുവഹിച്ച സലാഹ് റയലിനെതിരായ കലാശപ്പോരിൽ സെർജിയോ റാമോസി​​​​​െൻറ ഫൗളിൽ​ തോളെല്ലിന്​ പരിക്കേറ്റ്​ പുറത്തുപോയിരുന്നു. ലോകകപ്പിൽ സ്വന്തം രാജ്യത്തിന്​ വേണ്ടി താരം ഇറങ്ങില്ലെന്ന അഭ്യൂഹങ്ങൾ ഉയർന്നിരുന്നുവെങ്കിലും ഒടുവിൽ ടീമി​​​​​െൻറ ഭാഗമായി. ഇൗ പ്രീമിയർ ലീഗ്​ സീസണിൽ 13 ഗോളുകൾ നേടിയ സലാഹ്​ ലിവർപൂളിനെ പോയിൻറ്​ പട്ടികയിൽ മുന്നിലെത്തിക്കുന്നതിന്​ പ്രധാന പങ്കുവഹിച്ചിട്ടുണ്ട്​.

Tags:    
News Summary - Mohamed-Salah african footballer of the year-sorts news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.