Posted On
date_range Updated On
date_range എനിക്കും ഇൗജിപ്തിനും അവിശ്വസനീയമായ വർഷം
34ദശലക്ഷം പൗണ്ട് (294 കോടി രൂപ) എന്ന ലിവർപൂളിെൻറ ചരിത്രത്തിലെ വമ്പൻ കരാറുകളിലൊന്ന് വാഗ്ദാനംചെയ്ത് മുഹമ്മദ് സലാഹിനെ സ്വന്തമാക്കുേമ്പാൾ മൂക്കത്ത് വിരൽവെച്ചത് ചെൽസി മാനേജ്മെൻറായിരുന്നു. രണ്ടുവർഷം മുമ്പ് തങ്ങൾ വിറ്റൊഴിവാക്കിയ താരത്തിനുപിന്നാലെ നടന്ന് കാശെറിഞ്ഞ യുർഗൻ ക്ലോപ്പിനെനോക്കി മണ്ടൻ എന്ന് വിളിച്ചവരിൽ അന്നത്തെ ചെൽസി കോച്ചും ഇന്ന് മാഞ്ചസ്റ്റർ യുനൈറ്റഡിെൻറ തന്ത്രജ്ഞനുമായ ഹൊസെ മൗറീന്യോയും കൂടി. പക്ഷേ, ഇപ്പോൾ കഥമാറി. സലാഹിെൻറ ബൂട്ടുകൾ ഗോളടി പതിവാക്കി നേട്ടങ്ങൾ ഒാരോന്നായി പോക്കറ്റിലാക്കുേമ്പാൾ അതിശയംകൊള്ളുന്നവരിൽ ഇന്ന് മൗറീന്യോയും ചെൽസി മാനേജ്മെൻറുമെല്ലാമുണ്ട്.
സ്വിറ്റ്സർലൻഡ് ക്ലബ് എഫ്.സി ബാസലിൽനിന്ന് വലനിറയെ പ്രതീക്ഷകളുമായി 22ാം വയസ്സിലാണ് സലാഹ് ചെൽസിയിലെത്തുന്നത്. പക്ഷേ, മൗറീന്യോയുടെ ഗുഡ്ബുക്കിനു പുറത്തായ ഇൗജിപ്തുകാരൻ ഏതാനും മത്സരങ്ങൾക്കുശേഷം ഇറ്റാലിയൻ ക്ലബ് ഫിയോറെൻറിനയിലേക്ക് ലോണിൽ പോയി. തിരിച്ചെത്തിയ താരത്തെ അടുത്ത സീസണിൽ എ.എസ്. റോമയും ലോണിൽ വാങ്ങി. അവിടെയായിരുന്നു നല്ലകാലം പിറന്നത്. എല്ലാ കളിയിലും ഗോളടിച്ച ഇൗജിപ്ഷ്യൻ സ്ട്രൈക്കറെ 2016ൽ റോമ തങ്ങളുടേത് മാത്രമാക്കിമാറ്റി. 15 ദശലക്ഷം യൂറോക്കായിരുന്നു കരാർ. 16-17 സീസണിൽ റോമയുടെ ടോപ് സ്കോററായി. ഇൗ മികവലാണ് ലിവർപൂളിലേക്കുള്ള വരവിന് വഴിയൊരുക്കിയത്.
യുർഗൻ ക്ലോപ്പിനു കീഴിൽ സാദിയോ മാനേ, റോബർട്ട് ഫെർമീന്യോ, ഫിലിപ് കൗടീന്യോ, ഷാംപെർലെയ്ൻ എന്നിവർക്കൊപ്പം ചേർന്നതോടെ സലാഹ് തെളിഞ്ഞുകത്തി. പന്തുമായുള്ള അതിവേഗത്തിലെ കുതിപ്പും പ്രതിരോധത്തെ മറികടക്കാനുള്ള ചടുലതയുമെല്ലാം ചേർന്നതോടെ സലാഹിെൻറ ബൂട്ടിൽനിന്നും ഗോളുകൾ പതിവായി. സീസണിൽ മൂന്നുമാസം ലിവർപൂളിെൻറ മികച്ച താരമായി. ലീഗിൽ 21കളിയിൽ 17 ഗോളുമായി പട്ടികയിൽ രണ്ടാമത്. നേട്ടങ്ങളുടെ പട്ടികയിൽ പൊൻതൂവലായി ഇൗജിപ്തിെൻറ ലോകകപ്പ് യോഗ്യതകൂടി ചേർന്നതോടെ 2017 ഇൗ യുവതാരത്തിേൻറതുമാത്രമായിമാറി. ബി.ബി.സി ആഫ്രിക്കൻ ഫുട്ബാളർ പട്ടം, അറബ് ഫുട്ബാളർ പുരസ്കാരം എന്നിവക്കുപിന്നാലെ ഏറ്റവും മികച്ച ആഫ്രിക്കൻ താരവുമായി മാറി.

വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.