തിരുവനന്തപുരം: 67ാമത് സംസ്ഥാന സ്കൂൾ കായികമേളയിലെ വേഗരാജാവായി പാലക്കാട് ചിറ്റൂർ ഗവ. എച്ച്.എസ്.എസിലെ ജെ. നിവേദ് കൃഷ്ണയും റാണിയായി മലപ്പുറം തിരുനാവായ നാവാമുകുന്ദ എച്ച്.എസ്.എസിലെ ആദിത്യ അജിയും. സീനിയർ വിഭാഗം ആൺകുട്ടികളുടെ 100 മീറ്ററിൽ 10.79 സെക്കൻഡിൽ മത്സരം പൂർത്തിയാക്കിയാണ് ചിറ്റൂര്‍ രാഖത്ത് ഹൗസില്‍ ജ്യോതിപ്രകാശിന്‍റെയും ലിസയുടെ മകനാണ് നിവേദ് മീറ്റിലെ വേഗമേറിയ താരമായത്.
നാവാമുകുന്ദ എച്ച്.എസ്.എസിലെ സി.കെ. ഫസലുൽഹഖ് വെള്ളിയും (10.88 സെ.) മലപ്പുറം ഐഡിയൽ കടകശ്ശേരിയുടെ വി അഭിഷേക് (10.98 സെ.) വെങ്കലവും നേടി. സീനിയർ വിഭാഗം പെൺകുട്ടികളിൽ 12.11 സെക്കൻഡിൽ ഫിനിഷിങ് ലൈൻ താണ്ടിയാണ് നവാമുകുന്ദയുടെ അഭിമാന താരവും കോട്ടയം എരുമേലി സ്വദേശിയുമായ ആദിത്യ അജി സ്വർണം നേടിയത്. കോഴിക്കോട് പുല്ലൂരാംപാറ സെന്‍റ് ജോസഫ് എച്ച്.എസിലെ ജ്യോതി ഉപാധ്യയ (12.26 സെ.) വെള്ളിയും തിരുവനന്തപുരത്തിന്‍റെ അനന്യ സുരേഷ് (12.42 സെ.) വെങ്കലവും നേടി.
ജൂനിയർ ആൺകുട്ടികളിൽ 37 വർഷം പഴക്കമുള്ള റെക്കോഡ് തിരുത്തി ആലപ്പുഴ ചാരമംഗലം ജി.ഡി.വി.എച്ച്.എസ്.എസിലെ ടി.എം. അതുൽ (10.81 സെ.) സ്വർണം നേടിയപ്പോൾ കോട്ടയം ജി.വി.എച്ച്.എസ്.എസ് മുരിക്കുംവയലിലെ ശ്രീഹരി സി. ബിനു (11 സെ.) വെള്ളിയും തൃശൂർ കുന്നംകുളം ജി.വി.എച്ച്.എസ്.എസ് ഫോർ ബോയിസിലെ ജിയോ ഐസക് സെബാസ്റ്റ്യൻ (11.16 സെ.) വെങ്കലം നേടി.
സബ് ജൂനിയർ പെൺകുട്ടികളിൽ 38 വർഷം പഴക്കമുള്ള റെക്കോഡ് തിരുത്തി ഇടുക്കി സി.എച്ച്.എസ് കാൽവരിമൗണ്ടിന്‍റെ ദേവപ്രിയ ഷൈബു സ്വർണം നേടിയപ്പോൾ പാലക്കാട് ബി.ഇ.എം.എച്ച്.എസ്.എസിലെ എസ്.ആൻവി (12.79 സെ.) വെള്ളിയും തൃശൂർ ചാൽഡൻ സിറിയൻ എച്ച്.എസ്.എസിന്‍റെ അഭിനന്ദന രാജേഷ് വെങ്കലവും (13.48 സെ.) വെങ്കലവും കരസ്ഥമാക്കി. സബ് ജൂനിയർ ആൺകുട്ടികളിൽ പുല്ലൂരാംപാറ സെന്‍റ് ജോസഫ് എച്ച്.എസിലെ സഞ്ജയ് സ്വർണവും (11.97 സെ.) അബുദാബി മോഡൽ സ്കൂളിലെ സ്വാനിക് ജോഷ്വാ മനോജ് കുമാർ (12.172 സെ.) വെള്ളിയും നവാമുകുന്ദയുടെ നീരജ് (12.174 സെ.) വെങ്കലവും നേടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.