Posted On
date_range Updated On
date_range കേരള സ്കൂൾ കായികോത്സവം; സ്വർണവേട്ട തുടങ്ങി ശിവരഞ്ജിനി
കുന്നംകുളം: തന്റെ കന്നി മത്സരത്തിൽതന്നെ സ്വർണക്കുതിപ്പുമായി ശിവരഞ്ജിനി. സബ് ജൂനിയർ ഗേൾസ് ലോങ്ജംപിലാണ് പാലക്കാടിനുവേണ്ടി കൊപ്പം ജി.വി.എച്ച്.എസ്.എസിലെ ഈ എട്ടാം ക്ലാസ് വിദ്യാർഥിനി മെഡൽ വേട്ടക്ക് തുടക്കമിട്ടത്. സംസ്ഥാന അമച്വർ മീറ്റിലും സ്വർണമണിഞ്ഞിരുന്നു. കൊപ്പം മധുരിയിൽ ശിവദാസന്റെയും സിനിയുടെയും മകളാണ്. ജില്ല കായികമേളയിൽ കനത്ത മഴയെ അവഗണിച്ച് 4.83 മീറ്റർ ചാടിയാണ് കുന്ദംകുളത്ത് എത്തിയത്.
4.79 മീറ്ററാണ് സംസ്ഥാന മേളയിലെ പ്രകടനം. പാലക്കാട് മുതലമട എച്ച്.എച്ച്.എസിലെ കാവ്യ കൃഷ്ണൻ വെള്ളിയും മലപ്പുറം കടകശ്ശേരി ഐഡിയൽ സ്കൂളിലെ ആൻ ആഷ്ലി വെങ്കലവും കരസ്ഥമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.