Posted On
date_range Updated On
date_range ശ്രീശങ്കറിനെ മറികടന്ന് ജെസ്വിൻ ആൽഡ്രിൻ; 8.42 മീ., ലോങ്ജംപിൽ പുതിയ ദേശീയ റെക്കോഡ്
ബെള്ളാരി: പുരുഷ ലോങ്ജംപിൽ പുതിയ ദേശീയ റെക്കോഡിന് ഉടമയായി തമിഴ്നാട്ടുകാരൻ ജെസ്വിൻ ആൽഡ്രിൻ. മലയാളിതാരം എം. ശ്രീശങ്കറിന്റെ 8.36 മീറ്റർ മറികടന്ന് 8.42 മീറ്റർ ചാടിയാണ് റെക്കോഡിട്ടത്.
ബെള്ളാരിയിൽ രണ്ടാമത് ഇന്ത്യൻ ജംപ്സ് കോംപറ്റീഷനിലെ മൂന്നാം ശ്രമത്തിലാണ് ഈ പ്രകടനം. 2022ൽ തേഞ്ഞിപ്പലത്ത് കാലിക്കറ്റ് സർവകലാശാല സ്റ്റേഡിയത്തിലാണ് ശ്രീശങ്കർ 8.36 മീ. കുറിച്ചത്. തേഞ്ഞിപ്പലത്തുതന്നെ ചാടിയ 8.26 ആയിരുന്നു ജെസ്വിന്റെ മികച്ച വ്യക്തിഗത പ്രകടനം.
അന്ന് 8.37ലും എത്തിയിരുന്നെങ്കിലും കാറ്റിന്റെ ആനുകൂല്യമുള്ളതിനാൽ റെക്കോഡ് നിഷേധിച്ചു. തൂത്തുക്കുടി സ്വദേശിയാണ് ജെസ്വിൻ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.