Posted On
date_range Updated On
date_range ഏഷ്യൻ ഗെയിംസിൽ ഇന്ത്യൻ തുഴച്ചിൽ ടീം മുന്നോട്ട്
ഹാങ്ചോ: ഏഷ്യൻ ഗെയിംസിൽ ഇന്ത്യൻ തുഴച്ചിൽ ടീം മികച്ച ഫോം തുടരുന്നു. സത്നാം സിങ്, പർമീന്ദർ സിങ്, ജാക്കർ ഖാൻ, സുഖ്മീത് സിങ് എന്നിവരടങ്ങിയ ടീം 6:09.94 സെക്കൻഡിൽ ഫിനിഷ് ചെയ്ത് പുരുഷന്മാരുടെ ക്വാഡ്രപ്പിൾ സ്കൾസ് ഫൈനലിലേക്ക് യോഗ്യത നേടി.
പുരുഷന്മാരുടെ ലൈറ്റ് വെയ്റ്റ് ഡബ്ൾ സ്കൾസ് വിഭാഗത്തിൽ അർജുൻ ലാൽ ജാട്ട്-അരവിന്ദ് സിങ് സഖ്യം 6:55.78 സെക്കൻഡോടെ ഫൈനലിലെത്തി. പുരുഷന്മാരുടെ ഡബ്ൾ സ്‌കൾസിൽ സത്നാം സിങ്ങും പർമീന്ദർ സിങ്ങും റപ്പഷാഗെ റൗണ്ടിലെത്തി.
പുരുഷ വിഭാഗത്തിൽ കോക്‌സ്ഡ് എട്ട്, കോകസ്‍ലെസ് പെയർ, കോകസ്‍ലെസ് ഫോർ, വനിതകളിൽ കോക്‌സ്‌ലെസ് ഫോർ, കോക്‌സ്‌ലെസ് എട്ട് എന്നീ ഇനങ്ങളിൽ ഇന്ത്യ ഫൈനലിലെത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.