ഇബ്രാഹീമോവിച്ചിന്​​ ഡബ്​ൾ; സീരി എ തലപ്പത്ത്​ ലീഡുയർത്തി മിലാൻ


റോം: പ്രായത്തെ തോൽപിച്ച്​ ഇറ്റലിയിൽ സ്ലാറ്റൻ മാജിക്​ വീണ്ടും. കരുത്തരായ കഗ്​ലിയാരിക്കെതിരെ ഇരുവട്ടം സ്​കോർ ചെയ്​ത്​ സ്ലാറ്റൻ ഇബ്രാ​ഹീമോവിച്ച്​ മൈതാന​ത്ത്​ ഉഗ്ര രൂപം പൂണ്ടപ്പോൾ സീരി എ തല​പ്പത്ത്​ യുവൻറസിനുമേൽ എ.സി മിലാൻ ലീഡ്​ മൂന്നു പോയിൻറായി. ഞായറാഴ്​ച യുവൻറസിനെ വീഴ്​ത്തി പോയിൻറ്​ നിലയിൽ ഒപ്പമെത്തിയ ശേഷമാണ്​ ഒരു ദിവസം കഴിഞ്ഞ്​ എ.സി മിലാൻ പിന്നെയും ജയവുമായി ലീഡ്​ പിടിച്ചത്​.

ഏഴാം മിനിറ്റിൽ പെനാൽറ്റി ഗോളാക്കി മാറ്റി സ്​കോറിങ്​ തുടങ്ങിയ സ്ലാറ്റൻ 52ാം മിനിറ്റിലും എതിർവല കുലുക്കിയതോടെ 13 കളികളിൽ ഗോൾ സമ്പാദ്യം 13 ആക്കി. ഇബ്ര മാജിക്​ തുടരുന്നത്​ മിലാ​െൻറ വിജയ നേട്ടവും പ്രകടന മികവും കുത്തനെ ഉയർത്തി. തുടർച്ചയായ 19ാം മത്സരത്തിലാണ്​​ ഇതോടെ മിലാൻ ജയം തൊടുന്നത്​. ഫാബിയോ കാപല്ലോക്ക്​ കീഴിൽ പുതിയ സീസണിൽ യുവൻറസിനെ മറികടന്ന്​ ചാമ്പ്യന്മാരാകാനും മിലാ​ന്​ സാധ്യത കൂടി.

18 കളികളിൽ 43 പോയിൻറാണ്​ മിലാ​െൻറ സമ്പാദ്യം. അത്രയും കളിച്ച്​ 40 പോയിൻറുമായി ഇൻറർ മിലാൻ തൊട്ടുപിന്നാലെയുണ്ട്​. നാപോളി, റോമ, എന്നിവ മൂന്നും നാലും സ്​ഥാനം പങ്കിടു​േമ്പാൾ ക്രിസ്​റ്റ്യാനോയുടെ യുവൻറസ്​ അഞ്ചാമതാണ്​. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.