Posted On
date_range Updated On
date_range വനിത ലോകകപ്പ്:നെതർലൻഡ്സ്, ഇംഗ്ലണ്ട്, യു.എസ് പ്രീ ക്വാർട്ടറിൽ
സിഡ്നി/വെലിങ്ടൺ: വനിത ഫുട്ബാൾ ലോകകപ്പിൽ നെതർലൻഡ്സും ഇംഗ്ലണ്ടും നിലവിലെ ചാമ്പ്യന്മാരായ യു.എസും പ്രീ ക്വാർട്ടറിൽ കടന്നു.ഗ്രൂപ് ഇ.യിൽ തങ്ങളുടെ മൂന്നാം മത്സരത്തിൽ വിയറ്റ്നാമിനെ എതിരില്ലാത്ത ഏഴു ഗോളിനാണ് ഡച്ചുകാർ തകർത്തത്.
ഏഴു പോയന്റോടെ ഗ്രൂപ് ജേതാക്കളായി ഓറഞ്ച് പട നോക്കൗട്ടിലെത്തി. മറ്റൊരു മത്സരത്തിൽ പോർചുഗലിനോട് ഗോൾരഹിത സമനില വഴങ്ങിയ യു.എസ്, അഞ്ച് പോയന്റുമായും കടന്നു. പോർചുഗൽ (4) മൂന്നാം സ്ഥാനത്തേക്ക് തള്ളപ്പെട്ട് പുറത്തായപ്പോൾ വിയറ്റ്നാം സമ്പൂർണ തോൽവി ഏറ്റുവാങ്ങി. ഗ്രൂപ് ഡിയിൽ ചൈനയെ 6-1ന് കശക്കിയാണ് ഇംഗ്ലീഷുകാരുടെ മുന്നേറ്റം. മറ്റൊരു കളിയിൽ ഡെന്മാർക് 2-0ത്തിന് ഹെയ്തിയെയും പരാജയപ്പെടുത്തി. ഡിയിൽ രണ്ട് റൗണ്ട് പൂർത്തിയായപ്പോൾ ഇംഗ്ലണ്ട് (6), ഡെന്മാർക് (3), ചൈന (3), ഹെയ്തി (0) എന്നിങ്ങനെയാണ് പോയന്റ് നില.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.