Posted On
date_range Updated On
date_range വനിത ലോകകപ്പ്: വിയറ്റ്നാമിനെ പുറത്താക്കി പോർചുഗൽ; നൈജീരിയക്ക് ജയം; യു.എസിനെ നെതർലൻഡ്സ് തളച്ചു
ബ്രിസ്ബേൻ/ഹാമിൽട്ടൺ: വനിത ലോകകപ്പ് ഫുട്ബാൾ മത്സരങ്ങളിൽ പോർചുഗലിനും നൈജീരിയക്കും ജയം. ഗ്രൂപ് ഇയിൽ പോർചുഗീസുകാർ എതിരില്ലാത്ത രണ്ടു ഗോളിന് വിയറ്റ്നാമിനെയാണ് തോൽപിച്ചത്. തുടർച്ചയായ രണ്ടാം തോൽവിയോടെ വിയറ്റ്നാം പുറത്തായി. ഇതേ ഗ്രൂപ്പിലെ യു.എസ്.എ-നെതർലൻഡ്സ് മത്സരം 1-1 സമനിലയിൽ കലാശിച്ചു.
നാലു പോയന്റ് വീതമുള്ള യു.എസ്.എയും ഡച്ചുകാരും ആദ്യ രണ്ടു സ്ഥാനങ്ങളിലും പോർചുഗൽ (3) മൂന്നാമതുമാണ്. ഗ്രൂപ് ബിയിൽ രണ്ടിനെതിരെ മൂന്നു ഗോളിന് നൈജീരിയ ആതിഥേയരായ ആസ്ട്രേലിയയെ പരാജയപ്പെടുത്തി. നാലു പോയന്റ് വീതമുള്ള നൈജീരിയയും കാനഡയും ആദ്യ രണ്ടു സ്ഥാനങ്ങളിലും ആസ്ട്രേലിയ (3) മൂന്നാമതുമാണ്. രണ്ടിലും തോറ്റ് അയർലൻഡ് റിപ്പബ്ലിക് പുറത്തായിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.