Posted On
date_range Updated On
date_range ദോഹയിൽ വിസിലൂതാൻ പെണ്ണുങ്ങൾ; ഇന്ത്യ-ആസ്ട്രേലിയ മത്സരം യോഷിമി നിയന്ത്രിക്കും
ദോഹ: ഏഷ്യൻ കപ്പിലും വനിത മാച്ച് ഒഫീഷ്യലുകൾ അരങ്ങേറ്റം കുറിക്കുന്നു. അതാകട്ടെ ഇന്ത്യ-ആസ്ട്രേലിയ മത്സരം നിയന്ത്രിക്കാനുള്ള ചുമതലയുമായി ജപ്പാന്റെ യോഷിമി യമാഷിതയിലൂടെയും. ശനിയാഴ്ചത്തെ മത്സരത്തിൽ ഇവരായിരിക്കും വിസിലൂതുക.
നിരവധി അന്താരാഷ്ട്ര മത്സരങ്ങൾ നിയന്ത്രിച്ച് പരിചയമുള്ള ആസ്ട്രേലിയയുടെ കെയ്റ്റ്ജാസ്വിക്സും റഫറിപ്പട്ടികയിലുണ്ട്. ജപ്പാനിൽ നിന്നുള്ള ബൊസോനോ മകോടോ, തെഷിറോഗി നവോമി, ദക്ഷിണ കൊറിയയുടെ കിം യോങ് മിൻ എന്നിവർ അസി. റഫറിമാരായുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.