Posted On
date_range Updated On
date_range 'നല്ല ഭാഗ്യമുണ്ടല്ലേ': മത്സരശേഷം റൊണാൾഡോ കോർട്ടോയോട് പറയുന്ന വാക്കുകൾ വൈറൽ, വിഡിയോ കാണാം
സെവില്ല: യൂറാകപ്പ് പ്രീക്വാർട്ടറിൽ ബെൽജിയത്തിനെതിരെയുള്ള തോൽവിക്ക് ശേഷം തിബോ കോർട്ടോയും ക്രിസ്റ്റ്യാനോ റൊണാൾഡോയും തമ്മിലുള്ള സംഭാഷണത്തിെൻറ വിഡിയോ വൈറൽ. മത്സര ശേഷം ബെൽജിയൻ ഗോൾകീപ്പറുടെ ചെവിയിൽ പോർച്ചുഗീസ് സൂപ്പർതാരം പറഞ്ഞതിങ്ങനെ:
''നല്ല ഭാഗ്യമുണ്ടല്ലേ....ഇന്ന് പന്ത് ഇന്ന് പോസ്റ്റിനുള്ളിലേക്ക് കയറേണ്ട എന്ന് വിചാരിച്ചിട്ടുണ്ടെന്ന് തോന്നുന്നു. ഗുഡ്ലക് മാൻ''
മത്സരത്തിെൻറ ആദ്യ പകുതിയിൽ പിന്നിലായ ശേഷം രണ്ടാംപകുതിയിൽ സമനില ഗോളിനായി പോർച്ചുഗൽ ആഞ്ഞുശ്രമിച്ചിരുന്നു. 24 ഗോൾശ്രമങ്ങളാണ് പോർച്ചുഗൽ നടത്തിയത്. റൊണാൾഡോയുടെ ഫ്രീകിക്ക് അടക്കമുള്ള ഏതാനും സേവുകൾ കോർട്ടോ നടത്തിയിരുന്നു. പോർച്ചുഗലിെൻറ ഗോളെന്നുറപ്പിച്ച ഏതാനും അവസരങ്ങൾ ഡിയഗോ ജോട്ട പുറത്തേക്കടിക്കുകയും ചെയ്തിരുന്നു. ഏതാനും അവസരങ്ങൾ ബാറിലും തട്ടി മടങ്ങി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.