വിഷ്ണു
വിഷ്ണു ബൂട്ട് കെട്ടുന്നു, ഈസ്റ്റ് ബംഗാളിനായി ഷൊർണൂർ മഞ്ഞക്കാട് സ്വദേശിയാണ്
ഷൊർണൂർ: വിഷ്ണു ഇനി ഈസ്റ്റ് ബംഗാൾ ടീമിനുവേണ്ടി ബൂട്ട് കെട്ടും. ജൂൺ ആദ്യവാരത്തിൽ ക്ലബിൽ ചേരാൻ അറിയിപ്പ് ലഭിച്ചതായി വിഷ്ണു പറഞ്ഞു. ഷൊർണൂർ മഞ്ഞക്കാട് താരങ്ങാട്ടിൽ മണികണ്ഠന്റെയും ശാന്തകുമാരിയുടെയും മകനാണ്.
ഷൊർണൂർ സോക്കർ സ്പോർട്ടിങ് ക്ലബിനു വേണ്ടിയാണ് കാൽപന്തുകളി തുടങ്ങിയത്. പിന്നീട് ബാംഗ്ലൂർ എഫ്.സി ക്ലബിൽ അംഗമായി. കൊൽക്കത്ത ആര്യൻ ക്ലബിലും കളിച്ചിട്ടുണ്ട്. കെ.പി.എല്ലിൽ ബാസ്കോ ക്ലബിനാണ് കളിച്ചത്. ഇക്കഴിഞ്ഞ സന്തോഷ് ട്രോഫിയിൽ കേരള ക്യാമ്പിലുണ്ടായിരുന്നു. മംഗളൂരു യേനപ്പോയ യൂനിവേഴ്സിറ്റിയിൽ അവസാന വർഷ ബിരുദ വിദ്യാർഥിയായ വിഷ്ണു ഇവിടെ മൂന്നു വർഷവും യൂനിവേഴ്സിറ്റിക്കുവേണ്ടി കളിക്കുന്നുണ്ട്. നിലവിൽ യൂനിവേഴ്സിറ്റി ടീം ക്യാപ്റ്റനാണ്. ഏക സഹോദരൻ പാലക്കാട് ബാങ്കിൽ ജീവനക്കാരനാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.