Posted On
date_range Updated On
date_range അണ്ടർ 17 വനിത ലോകകപ്പ്: ഇന്ത്യക്ക് മൂന്നാം തോൽവി
ഭുവനേശ്വർ: അണ്ടർ 17 വനിത ഫുട്ബാൾ ലോകകപ്പിൽ ആതിഥേയരായ ഇന്ത്യക്ക് തുടർച്ചയായ മൂന്നാം പരാജയം. കരുത്തരായ ബ്രസീലാണ് ഗ്രൂപ് എയിൽ ഇന്ത്യയെ 5-0ന് തോൽപിച്ചത്. നേരത്തേ ഇന്ത്യ യു.എസിനോട് 8-0നും മൊറോക്കോയോട് 3-0നും തോറ്റിരുന്നു. ഗ്രൂപ്പിലെ മറ്റൊരു കളിയിൽ യു.എസ് 4-0ന് മൊറോക്കോയെ തോൽപിച്ചു. ഏഴുവീതം പോയന്റോടെ യു.എസും ബ്രസീലുമാണ് ഗ്രൂപ്പിൽ മുന്നിൽ. മൊറോക്കോക്ക് മൂന്നു പോയന്റുണ്ട്. ഇന്ത്യക്ക് പോയന്റില്ല.
ഗ്രൂപ് ബിയിൽ ജർമനി 3-1ന് ന്യൂസിലൻഡിനെയും നൈജീരിയ 2-1ന് ചിലിയെയും തോൽപിച്ചു. ജർമനിക്ക് ഒമ്പതും നൈജീരിയക്ക് ആറും ചിലിക്ക് മൂന്നും പോയന്റുമാണുള്ളത്. ന്യൂസിലൻഡിന് പോയന്റില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.