ഇനി ചാമ്പ്യൻസ്​ ലീഗ്​ അങ്കം; കാണാം ഉഗ്ര പോരാട്ടങ്ങൾ

ലണ്ടൻ: പുതിയ സീസണിലെ ചാമ്പ്യൻസ്​ ലീഗ്​ പോരാട്ടങ്ങൾക്ക്​ യൂറോപ്പിൽ തുടക്കമാവു​േമ്പാൾ, ആരാധകരെ കാത്തിരിക്കുന്നത്​ വമ്പൻ പോരാട്ടങ്ങൾ. സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ എത്തിയതോടെ ആക്രമണവീര്യം കൂടിയ മാഞ്ചസ്റ്റർ യുനൈറ്റഡ്​ സ്വിറ്റ്​സർലൻഡ്​ ടീം യങ്​ ബോയിസിനെ നേരിടും.


ഇന്ത്യൻ സമയം രാത്രി 10.15നാണ്​ മത്സരം. ​ഗ്രൂപ്​ 'ജി'യിലെ സെവിയ്യ - റെഡ്​ബുൾ സാൽസ്​ബർഗ്​ മത്സരവും ഇതേസമയം നടക്കും. ഗ്രൂപ്​ 'ഇ'യിലാണ്​ ഇന്ന്​ കരുത്തുറ്റ പോരാട്ടമുള്ളത്​. കരുത്തരായ ബാഴ്​സലോണയും ബയേൺ മ്യൂണികുമാണ്​ ഈ ഗ്രൂപിൽ ഏറ്റുമുട്ടുന്നത്​. കഴിഞ്ഞ സീസണിൽ നാണം കെടുത്തിയതിന്​ ബയേണിനോട്​ കണക്കുവീട്ടാൻ കാത്തിരിക്കുകയാണ്​ ബാഴ്​സ.


12.30നാണ്​ മത്സരം. മറ്റു മത്സരങ്ങളിൽ വിയ്യറയൽ അറ്റ്​ലാൻഡയെയും, ചെൽസി സെന്‍റ്​ പീറ്റേഴ്​സ്​ ബർഗിനെയും യുവന്‍റസ്​ മാൽമോയെയും ലില്ലെ വോൾസ്​ബർഗിനെയും ബെൻഫിക ഡയനാമോ കിയിവിനെയും നേരിടും.


സോണി ടെൻ വണ്ണിലും സോണി ടെൻ ടുവിലുമാണ്​ ഇന്ത്യയിൽ ടെലികാസ്റ്റ്​.

Tags:    
News Summary - UEFA Champions League matchs

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-05 05:25 GMT