ഇന്ത്യക്കായി ഗോൾ നേടിയ നേഹയെ സഹതാരങ്ങൾ
അഭിനന്ദിക്കുന്നു
Posted On
date_range Updated On
date_range അണ്ടർ 20 വനിത ഏഷ്യ കപ്പ് യോഗ്യത: ഇന്തോനേഷ്യക്കെതിരെ ഇന്ത്യക്ക് ജയം
ഹനോയ് (വിയറ്റ്നാം): എ.എഫ്.സി അണ്ടർ 20 വനിത ഏഷ്യ കപ്പ് ഫുട്ബാൾ യോഗ്യത റൗണ്ടിലെ രണ്ടാം മത്സരത്തിൽ ഇന്തോനേഷ്യക്കെതിരെ ഇന്ത്യക്ക് എതിരില്ലാത്ത ആറ് ഗോൾ ജയം. ആദ്യ കളിയിൽ സിംഗപ്പൂരിനെ 7-0ത്തിന് തകർത്ത ഇന്ത്യ യോഗ്യത റൗണ്ട് ഒന്നിലെ ഗ്രൂപ് എഫിൽ ആറ് പോയന്റുമായി ഒന്നാം സ്ഥാനത്താണ്.
ശനിയാഴ്ച വിയറ്റ്നാമിനെതിരെ സമനില പിടിച്ചാലും രണ്ടാം റൗണ്ടിലേക്ക് മുന്നേറാനാകും. ഇന്തോനേഷ്യക്കെതിരെ ഇന്ത്യക്കുവേണ്ടി നേഹയും (4, 22) സുമതി കുമാരിയും (74, 90+1) ഇരട്ട ഗോളുകൾ നേടിയപ്പോൾ കാജൽ ഡിസൂസയും (45) ക്യാപ്റ്റൻ അപൂർണ നർസാരിയും (56) ഓരോ തവണയും സ്കോർ ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.