Posted On
date_range Updated On
date_range അണ്ടർ 17 ലോകകപ്പ് പെറുവിൽനിന്ന് മാറ്റി
സൂറിച്: ഈ വർഷം നവംബർ, ഡിസംബർ മാസങ്ങളിൽ നടത്താൻ നിശ്ചയിച്ച അണ്ടർ 17 ഫുട്ബാൾ ലോകകപ്പിന്റെ വേദി പെറുവിൽ നിന്ന് മാറ്റി. ഇക്കൊല്ലം ടൂർണമെന്റ് സംഘടിപ്പിക്കാൻ രാജ്യം ഒരുക്കമല്ലാത്തതിനാലാണ് തീരുമാനമെന്ന് ഫിഫ അറിയിച്ചു. പുതിയ വേദി പ്രഖ്യാപിച്ചിട്ടില്ല.
നവംബർ 10 മുതൽ ഡിസംബർ രണ്ട് വരെയാണ് കൗമാര ലോകകപ്പ് നടത്താനിരുന്നത്. മേയിൽ നടക്കുന്ന അണ്ടർ 20 ലോകകപ്പിൽ ഇസ്രായേലിനെ പങ്കെടുപ്പിക്കരുതെന്ന് അറിയിച്ച ഇന്തോനേഷ്യയുടെ ആതിഥേയാവകാശം എടുത്തുകളഞ്ഞതിന് പിറകെയാണ് അണ്ടർ 17 മത്സരങ്ങളുടെ വേദി മാറ്റൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.