ഐ ലീഗിൽ ഗോകുലം കേരള- ട്രാവു എഫ്.സി മത്സരത്തിൽനിന്ന്
Posted On
date_range Updated On
date_range തോൽവി; മൂന്നിൽ തുടർന്ന് ഗോകുലം
ഇംഫാൽ: ഐ ലീഗിൽ കിരീടപ്രതീക്ഷകൾ നേരത്തേ അസ്തമിച്ച ഗോകുലം കേരള എഫ്.സിക്ക് ഇനി ലക്ഷ്യം മൂന്നാം സ്ഥാനം നിലനിർത്തൽ. ഇംഫാലിലെ കുമാൻ ലാംപാക് സ്റ്റേഡിയത്തിൽ വ്യാഴാഴ്ച നടന്ന മത്സരത്തിൽ ബ്രസീലിയൻ താരം ഗെർസൺ ഫ്രാഗ വിയേരയുടെ 60ാം മിനിറ്റിലെ ഗോളിൽ ട്രാവു എഫ്.സി ഗോകുലത്തെ പരാജയപ്പെടുത്തി.
രണ്ട് മത്സരങ്ങൾ ശേഷിക്കെ 33 പോയന്റുമായാണ് മലബാറിയൻസ് പട്ടികയിൽ മൂന്നാമത്. 20 മത്സരങ്ങൾ പൂർത്തിയാക്കിയ ട്രാവു (32) തൊട്ടുപിന്നിലുണ്ട്. ഗോൾരഹിതമായ ആദ്യ പകുതിക്ക് ശേഷം ഗോകുലം പ്രതിരോധത്തിലെ പിഴവാണ് വിയേരക്ക് ഗോളിന് അവസരമൊരുക്കിയത്. ഗോകുലം മാർച്ച് ആറിന് ന്യൂഡൽഹിയിൽ സുദേവ എഫ്.സിയെ നേരിടും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.