സീരി എയിലും ഇന്ന് കിരീടപ്പോരാട്ടം

റോം: ഇറ്റാലിയൻ സീരി എയിലും ഞായറാഴ്ച ഫൈനൽ. മിലാനിലേക്കെത്തുമെന്നുറപ്പായ ട്രോഫി എ.സി മിലാന്റെയോ ഇന്റർ മിലാന്റെയോ ഷോക്കേസിലേക്കെന്നത് ഞായറാഴ്ചയറിയാം.

പത്തു വർഷത്തെ കിരീടവരൾച്ചക്ക് വിരാമമിടാൻ വെമ്പുന്ന മിലാന് സസൗളോയോട് തോൽക്കാതിരുന്നാൽ കപ്പുനേടാം. മിലാൻ തോൽക്കുകയും ഇന്റർ സാംപദോറിയയോട് ജയിക്കുകയും ചെയ്താൽ അവർക്ക് കിരീടം നിലനിർത്താം. 37 കളികളിൽ മിലാന് 83ഉം ഇന്ററിന് 81ഉം പോയന്റാണുള്ളത്. ഇന്റർ ജയിക്കുകയും മിലാൻ സമനിലയിൽ കുടുങ്ങുകയും ചെയ്താൽ പോയന്റ് തുല്യമാവും. അപ്പോൾ പരസ്പര പോരിലെ മുൻതൂക്കത്തിൽ മിലാന് കിരീടം സ്വന്തമാക്കാം.

Tags:    
News Summary - Today's the title fight in Serie A

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2026-06-07 08:23 GMT