ഗ​ൾ​ഫ് മാ​ധ്യ​മം ‘ഖ​ത്ത​ർ സോ​ക്ക​ർ ക​പ്പ്’ ഇ​ന്റ​ർ സ്കൂ​ൾ ചാ​മ്പ്യ​ൻ​ഷി​പ്പ് ലോ​ഗോ ഷ​ർ​ഖ് ഇ​ൻ​ഷു​റ​ൻ​സ് ​മാ​ർ​ക്ക​റ്റി​ങ് ആ​ന്റ് ഡി​സ്ട്രി​ബ്യൂ​ഷ​ൻ മേ​ധാ​വി യാ​ദ് ബ​ർ​ഗൗ​ത് ഫ​നോ​സും ഗ​ൾ​ഫ്

മാ​ധ്യ​മം -മീ​ഡി​യ​വ​ൺ എ​ക്സി​ക്യൂ​ട്ടീ​വ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ റ​ഹീം ഓ​മ​ശ്ശേ​രി​യും ചേ​ർ​ന്ന് ​പ്ര​കാ​ശ​നം ചെ​യ്ത​പ്പോ​ൾ.

ലോഗോ പുറത്തിറങ്ങി; 'ഖത്തർ സോക്കർ കപ്പ്' ആവേശത്തിന് കിക്കോഫ്

ദോഹ: ലോകകപ്പ് ഫുട്ബാൾ ആവേശത്തിന് കിക്കോഫ് കുറിക്കും മുമ്പേ 'ഗൾഫ് മാധ്യമം' സംഘടിപ്പിക്കുന്ന ഇന്റർ സ്കൂൾ 'ഖത്തർ സോക്കർ കപ്പിന്റെ ലോഗോ പ്രകാശനം ചെയ്തു. ദോഹ ഹോളിഡേ ഇൻ ഹോട്ടലിൽ നടന്ന പ്രൗഢഗംഭീരമായ ചടങ്ങിൽ ഷർഖ് ഇൻഷുറൻസ് മാർക്കറ്റിങ് ആന്റ് ഡിസ്ട്രിബ്യൂഷൻ മേധാവി യാദ് ബർഗൗത് ഫനോസും ഗൾഫ് മാധ്യമം -മീഡിയവൺ എക്സിക്യൂട്ടീവ് കമ്മിറ്റി ചെയർമാൻ റഹീം ഓമശ്ശേരിയും ചേർന്ന് ലോഗോ പുറത്തിറക്കി.

നസീം മെഡിക്കൽ സെന്റർ മാർക്കറ്റിങ് അസിസ്റ്റന്റ് മാനേജർ ഇഖ്ബാൽ അബ്ദുല്ല, ഇൻഡോ ഖത്തർ പ്രതിനിധി മുഹമ്മദ് സയാഫുൾ, ഖത്തർ സോക്കർ കപ്പ് പ്രോഗ്രാം കോർഡിനേറ്റർ മുഹമ്മദ് റാഫി, ടെക്നിക്കൽ മേധാവി തഹ്സീൻ അമീൻ, ഗൾഫ് മാധ്യമം റീജ്യനൽ മാനേജർ സാജിദ് ടി.എസ്, മാർക്കറ്റിങ് മാനേജർ ആർ.വി റഫീഖ്, സീനിയർ റിപ്പോർട്ടർ കെ. ഹുബൈബ് എന്നിവർ പങ്കെടുത്തു.ലോകകപ്പിനെ വരവേൽക്കാൻ ഒരുങ്ങുന്ന ഖത്തറിൽ സ്കൂൾ വിദ്യാർഥികൾക്കായി ഗൾഫ് മാധ്യമം സംഘടിപ്പിക്കുന്ന ഫുട്ബാൾ ചാമ്പ്യൻഷിപ്പ് അഭിനന്ദനാർഹമാണെന്ന് യാദ് ബർഗൗത് ഫനോസ് പറഞ്ഞു.

ജാബിർ അബ്ദുൽറഹ്മാൻ ചടങ്ങ് നിയന്ത്രിച്ചു.ഖത്തറിലുള്ള ഏഷ്യ, ആഫ്രിക്ക, യൂറോപ്, അമേരിക്ക തുടങ്ങി വിവിധ രാജ്യങ്ങളിൽനിന്നുള്ള 32 സ്കൂൾ ടീമുകളാണ് നവംബർ മൂന്ന്, നാല് തീയതികളിൽ നടക്കുന്ന ഗൾഫ് മാധ്യമം 'ഖത്തർ സോക്കർ കപ്പ് 2022'ൽ ബൂട്ടുകെട്ടുന്നത്. അമേരിക്കൻ, ബ്രിട്ടീഷ്, ഖത്തരി, ഇന്ത്യൻ, ഫിലിപ്പീൻസ് തുടങ്ങിയ കരിക്കുലത്തിൽ പ്രവർത്തിക്കുന്ന സ്കൂൾ ടീമുകൾ ചാമ്പ്യൻഷിപ്പിൽ മാറ്റുരക്കുന്നുണ്ട്. ഹാമിൽട്ടൻ ഇന്റർനാഷനൽ സ്കൂളുകളിലാണ് നോക്കൗട്ട് അടിസ്ഥാനത്തിൽ നടക്കുന്ന ടൂർണമെന്റിന് പന്തുരുളുന്നത്.

Tags:    
News Summary - The logo was released; 'Qatar Soccer Cup' kicks off

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.