കാൽപന്തുകളിയിലെ കാൽപനികൻ

മുന്നു പതിറ്റാണ്ടിലധികം ബ്രസീലിയൻ ജനതയുടെ നാവിൽ തങ്ങിനിന്നിരുന്ന രണ്ടക്ഷരങ്ങളാണ് ആ രാജ്യത്ത് അക്കാലത്ത് എറ്റവുമധികം ഉപയോഗിച്ചിരുന്ന വാക്ക് -പെലെ. കാൽപന്തുകളിക്ക് പുതിയ രൂപവും ഭാവവും സിദ്ധാന്തവും തത്ത്വശാസ്ത്രങ്ങളുമൊക്കെ സംഭാവ ന ചെയ്ത എഡ്സൺ അരാൻറസ് ഡോ നാസിമെേൻറാ എന്ന നീളം കൂടിയ പേരിനുടമയാണ് പിൽക്കാലത്ത് പെലെയും കറുത്തമുത്തും സാംബാ നർത്തകനുമൊക്കെയായിത്തീർന്നത്.

കരുത്തിെൻറയും കൈയൂക്കിെൻറയും ഒറ്റയാൻ പോരാട്ടത്തിെൻറയും വൈരുധ്യത്തിൽനിന്ന് കാൽപന്തുകളിയെ സൗന്ദര്യവത്കരിച്ചത് ഒരു ഒറ്റയാൻ പോരാട്ടക്കാൻ തന്നെയായിരുന്നുവെന്നത് യാദൃച്ഛികമാവാം. കഴിയുടെ മികവ് ഒറ്റക്കൊരാളിൽ സംയോജിച്ചിരുന്നിട്ടും കാൽപന്തുകളി കൂട്ടായ്മയുടെ സൗന്ദര്യമാണെന്ന് തെളിയിക്കപ്പെട്ടത് പെലെയുടെ കാലത്താണ്.

ഗരിഞ്ച, വാവ, ജെഴ്സീന്യോ, പെലെ എന്നീ നാലു പേർ പരസ്പരം പന്ത് കൈമാറി കളിക്കളം കൈയിലെടുത്തിരുന്ന നാളുകൾ കാൽപന്തുകളിയുടെ സുവർണ കാലഘട്ടമായി വാഴ്ത്തപ്പെടുന്നു. ഡബിൾ പാസിെൻറ ഉപജ്ഞാതാവായിരുന്ന പെലെ തന്നെയാണ് ഗോൾ സ്കോർ ചെയ്യുന്നതും ശാസ്ത്രീയമായിട്ടായിരിക്കണമെന്ന തത്ത്വം നമ്മെ ബോധ്യപ്പെടുത്തിയത്. പുറകിൽ കണ്ണുള്ള, മലക്കം മറിഞ്ഞുള്ള ആ സ്കോറിങ് പാടവം ബ്രിട്ടീഷുകാർ വെറും സിസർകട്ടായി വ്യാഖ്യാനിച്ചുവെങ്കിലും അതിെൻറ സൗന്ദര്യം കവിത പോലെ ആസ്വാദ്യകരമാണ്.

പ്രതിയോഗിക്ക് ചിന്തിക്കാനവസരം ലഭിക്കും മുമ്പ് കണ്ണഞ്ചരിപ്പിക്കുന്ന വേഗത്തിൽ ഗോളടിക്കാനുള്ള വൈഭവമായിരുന്നു പെലെയുടെ ഏറ്റവും വലിയ സവിശേഷത. 1958 ലോകകപ്പ് ഫൈനലിലെ അത്തരം ഗോളുകൾ കണ്ട സ്വീഡനിലെ കമേൻററ്റർമാർ അതിനെ വാഴ്ത്തിയത് വിസ്മയം എന്ന ഒരേയൊരു വാക്കുപയോഗിച്ചായിരുന്നു. പാഞ്ഞുവരുന്ന പന്ത് നെഞ്ചിൽ ചേർത്ത് ഒരു തിരിയൽ. എത്ര ശക്തനായ ഗോൾകീപ്പറായാലും അയാളെ കബളിപ്പിച്ച് അത് നെറ്റിൽ പതിച്ചിരിക്കും. അതുകാരണം, പെലെക്ക് ലഭിച്ച വിശേഷണമാണ് ‘ശവപ്പെട്ടിക്കുള്ളിൽനിന്നുപോലും ഗോളടിക്കാൻ കഴിയുന്നവൻ’ എന്നത്.

പറഞ്ഞാലൊടുങ്ങാത്ത ഗുണവിശേഷങ്ങളുള്ള മഹാപ്രതിഭയാണ് പെലെ. അമേരിക്കയിലെ ഒരു മാസിക ഈ നൂറ്റാണ്ടിലെ ഏറ്റവും മികച്ച ചിരിയുടെ ഉടമയെ കണ്ടെത്താൻ നടത്തിയ സർവേയിൽ ഒന്നും രണ്ടും സ്ഥാനം നേടിയ രണ്ടു പേരും കളിക്കളത്തിൽ നിന്നുള്ളവരായിരുന്നു -മൈക്കിൾ ജോർഡനും പെലെയും. സമ്മാനവേളയിൽ ദക്ഷിണാഫ്രിക്കൻ ബിഷപ്പ് ഡസ്മണ്ട് ടുട്ടു പറഞ്ഞത് ചിരി ഹൃദയത്തിെൻറ പ്രതിഫലനമാണെന്നും നിർമലമായ മനസ്സിനുടമക്ക് മാത്രമേ കളങ്കമില്ലാതെ ഹൃദയം പുറത്തുകാട്ടഖാനാകൂ എന്നുമായിരുന്നു.

അത് പെലെയെ സംബന്ധിച്ചിടത്തോളം കളിക്കളത്തിലെ അദ്ദേഹത്തിെൻറ ജീവിതത്തിെൻറ പ്രതിഫലനമായിരുന്നു. തന്നോടൊപ്പമുള്ളവരെയൊക്കെ തന്നേക്കാൾ വലിയവരും കേമന്മാരുമായി കാണാൻ അദ്ദേഹത്തിന് കഴിഞ്ഞു. അതിന് കാരണമായി അദ്ദേഹം പറഞ്ഞത്, ബാല്യത്തിലെയും കൗമാരത്തിലെയും ദൈന്യതയിൽനിന്നുറഞ്ഞുകൂടിയ മാനുഷികഭാവമായിരുന്നു.

കാൽപന്തുകളിയിലൂടെ കോടികൾ വാരിക്കൂട്ടിയിട്ടും പെലെ ഒരിക്കലും തെൻറ പൂർവകാലം വിസ്മരിച്ചില്ല. 2002ൽ ജർമനിയിലെ വിഖ്യാത ടെലിവിഷൻ പരിപാടി വെറ്റൻ ദസ് (ലെറ്റസ് ബെറ്റ്) പന്തയം പരിപാടിയിൽ പങ്കെടുത്ത പെലെ ഒരു വാതുവെപ്പിൽ പരാജയപ്പെട്ടപ്പോൾ ശിക്ഷ തെരഞ്ഞെടുക്കാനുള്ള അവസരം ജർമനിയിലെ മോഡറേറ്റർമാരിലെ ഇതിഹാസതാരം തോമസ് ഗോഡ്ഷാൽ പെലെക്ക് നൽകി. പത്ത് കുട്ടികൾക്ക് പരസ്യമായി ഞാൻ ഷൂ പോളിഷ് ചെയ്തു കൊടുക്കാം എന്നായിരുന്നു പെലെ പറഞ്ഞത്. ‘അത് എെൻറ ബാല്യകാലത്തിലേക്കൊരു തിരിച്ചുപോക്കാവും’-പെലെ പറഞ്ഞു.

കളിക്കളത്തിൽ സാംബ നർത്തകെൻറ മട്ടിൽ ചലനങ്ങൾ സൃഷ്ടിച്ച് പാഞ്ഞുനടന്നിരുന്ന പെലെയെ തടയാനാകില്ലെന്നുകണ്ട് ചില കളിക്കാർ 1966 ലോകകപ്പിൽ രംഗത്തിറങ്ങിയത് കണ്ട് കായികലേകം ഞെട്ടിയിരുന്നു. ഹംഗറിശക്കതിരായ ബ്രസീലിെൻറ മത്സരം ചരിത്രത്തിെൻറ താളുകളിൽ സ്ഥാനം പിടിച്ചത് കളിക്കളത്തിലെ ക്രൂരതകളുടെ പര്യായമായിട്ടായിരുന്നു.

പെലെയുടെ അഭ്യാസങ്ങൾ കണ്ട് കലി കയറിയ ഹംഗേറിയൻ കളിക്കാർ തലങ്ങും വിലങ്ങും ചവിട്ടിവീഴ്ത്തിയിട്ടും അസാധാരണ മനക്കരുത്തുമായി ഉയർന്നെഴുന്നേറ്റ് പൊരുതിയ പെലെയെ ഒടുവിൽ സ്ട്രെച്ചറിൽ ചുമന്ന് പുറത്തുകൊണ്ടുപോകേണ്ടിവന്നു. എന്നാൽ, ഫീനിക്സ് പക്ഷിയെപ്പോലെ പെലെ തിരിച്ചുവന്നു. 1970ൽ മെക്സിക്കോയിൽ അതുവരെ ഉണ്ടാകാത്തവിധമുള്ള സൗന്ദര്യഭാവവുമായി ബ്രസീൽ ചാമ്പ്യന്മാരായപ്പോൾ ആ വിജയത്തിെൻറ പ്രധാന കാരണക്കാരൻ പെലെ തന്നെയായിരുന്നു.

1969 നവംബർ 19 ന് പെലെ, റിയോ ഡി ജനീറോയിൽ ആയിരം ഗോൾ തികച്ച ദിവസം ബ്രസീലിൽ ദേശീയ ഉത്സവമായിരുന്നു. റിയോയിലെ പള്ളിയിൽ മുഴങ്ങിയ കൂട്ടമണിയുടെ പ്രതിധ്വനി അന്തരീക്ഷത്തിൽ ലയിച്ചപ്പോൾ അത് പടർന്നുപടർന്ന് ബ്രസീൽ മുഴവനെത്തി. 1971ൽ ദേശീയ ടീമിൽ നിന്നുള്ള പിന്മാറ്റമറിയിച്ചപ്പോൾ എങ്ങും നിറഞ്ഞത് തേങ്ങലും അടക്കിപ്പിടിച്ച വിതുമ്പലുകളുമായിരുന്നു. 1974 ഒക്ടോബർ രണ്ടിന് അവസാനമായി പെലെ തെൻറ ബൂട്ടുകൾ അഴിച്ചുമാറ്റി. അത് അദ്ദേഹം സംഭാവനചെയ്തത് റിയോയിലെ ദേവാലയത്തിന്.

ഇങ്ങനെയൊക്കെയാണെങ്കിലും പെലെയുടെ കഴിവിൽ സംശയമുള്ളവരുണ്ടായിരുന്നു. മന്ത്രവാദി, ജാലവിദ്യക്കാരൻ എന്നീ വിശേഷണങ്ങൾ നൽകി ആ മികവ് താഴ്ത്തിക്കെട്ടാനും ശ്രമങ്ങളുണ്ടായി. ജർമനിയിലെ ഒരു ശാസ്ത്രജ്ഞൻ യൂർഗൻ വെർണർ എന്ന കളിക്കാരനെ പെലെയെ നിഴൽപോലെ പിന്തുടരാൻ ചാരനായി നിയോഗിച്ചു. 1963 മേയ് അഞ്ചിന് ഹാംബർഗിൽ നടന്ന മത്സരത്തിൽ ബ്രസീലിനെ നേരിട്ട ടീമിലെ അംഗമായിരുന്നു വെർണർ.

മൂന്നു ദിവസം പെലെയൊടൊപ്പം കൂടിയ അയാൾ ജർമൻ ശാസ്ത്രജ്ഞന് നൽകിയ റിപ്പോർട്ട് ഇതായിരുന്നു. ‘ഒരു തന്ത്രവും തട്ടിപ്പും അതിെൻറ പിന്നിലില്ല. അയാളൊരു പ്രതിഭാസം തെന്നയാണ്. പന്തിനെ സ്വന്തം ശരീരഭാഗമാക്കിയ വിസ്മയം. ഒപ്പം മനുഷ്യനും മനുഷ്യത്വത്തിെൻറ പ്രതീകവും’. അതോടെ ചുരുങ്ങിയപക്ഷം ജർമൻകാർക്കെങ്കിലും പെലെയെക്കുറിച്ചുള്ള സംശയങ്ങളില്ലാതായി.

ഗോളടിക്കുേമ്പാൾ ആഹ്ലാദിക്കാനും സ്വന്തം ടീമിന് ഗോൾ കുടുങ്ങുേമ്പാൾ കുഞ്ഞിനെപ്പോലെ തേങ്ങിക്കരയാനും കഴിയുന്ന പെലെ, പച്ചയായ മനുഷ്യെൻറ ഭാവമായിരുന്നു. വിശേഷണങ്ങളൊന്നുമില്ലാത്തവിധമുള്ള വിനയത്തിെൻറ ഭാവവും. കാൽപന്തുകളിയുള്ള കാലത്തോളം ആ പേർ അനശ്വരമാകും.

Tags:    
News Summary - the great Football player

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-17 01:00 GMT