മറഡോണയുടെ മൃതദേഹത്തിനരികെ നിന്ന് സെൽഫിയെടുത്ത ശ്മശാനം ജീവനക്കാരെ പിരിച്ചുവിട്ടു

ബ്യൂനസ് ഐറിസ്: അ​ന്ത​രി​ച്ച ഫു​ട്‌​ബോ​ള്‍ ഇ​തി​ഹാ​സം മാ​റ​ഡോ​ണ​യു​ട മൃ​ത​ദേ​ഹ​ത്തി​നരികെ നി​ന്ന് മൊ​ബൈ​ല്‍ ഫോ​ണി​ല്‍ സെ​ല്‍​ഫി പ​ക​ര്‍​ത്തി​യ ശ്മ​ശാ​നം ജീ​വ​ന​ക്കാ​രനെ പിരിച്ചുവിട്ടു. പ്രസിഡൻഷ്യൽ പാലസിൽ എത്തിക്കുന്നതിന് മുൻപാണ് ഇയാൾ സെൽഫിയെടുത്തത്.

മൂടി തുറന്നുവെച്ച ശവപ്പെട്ടിക്കരികൽ നിന്നെടുത്ത ഫോട്ടോ ഇയാൾ സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തിരുന്നു. ഫോട്ടോയിൽ മൃതദഹേത്തിന് സമീപം വിജയചിഹ്നത്തിൽ തള്ളവിരൽ ഉയർത്തിപ്പിടിച്ചിരിക്കുകയാണ് ജീവനക്കാരൻ.

ശ്മ​ശാ​നം ജീ​വ​ന​ക്കാ​രന്‍റെ പ്ര​വ​ര്‍​ത്തി​യെ വി​മ​ര്‍​ശി​ച്ച് നി​ര​വ​ധി​യാ​ളു​ക​ളാ​ണ് രം​ഗ​ത്തെ​ത്തി​യ​ത്. മാ​റ​ഡോ​ണ​യു​ടെ അ​ഭി​ഭാ​ഷ​ക​നും പ്ര​തി​ഷേ​ധം രേ​ഖ​പ്പെ​ടു​ത്തിയിട്ടുണ്ട്. തന്‍റെ സുഹൃത്തിനുവേണ്ടി ജീ​വ​ന​ക്കാ​രനെതിരെ നിയമ ന​ട​പ​ടി​ക്കൊ​രു​ങ്ങു​മെന്ന് അഭിഭാഷകൻ പറഞ്ഞു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.