ആരവങ്ങൾക്ക് നടുവിലേക്ക് ആവേശമായി 'ആശാൻ', ഇതൊരു ഒന്നൊന്നര 'വരവ്'..

കൊച്ചി: കാണികൾ നിറഞ്ഞുകവിഞ്ഞ ഗാലറി. ആരവങ്ങൾക്കായി കാത്തുകാത്തിരിക്കുന്ന ആരാധകർ. ഈ ആവേശത്തള്ളിച്ചക്കു നടുവിലേക്ക് കളി തുടങ്ങുന്നതിന് മുമ്പ് ആശാന്റെ ഒരു 'വരവു'ണ്ട്'. ഉദ്ഘാടന മത്സരത്തിനു മുമ്പെന്ന പോലെ ഇന്നും ബ്ലാസ്റ്റേഴ്സ് കോച്ച് ഇവാൻ വുകോമനോവിച്ച് ആ പതിവു തെറ്റിച്ചില്ല. ഗാലറി ഏറ്റവുമധികം ഇളകിമറിയുന്ന മുഹൂർത്തങ്ങൾക്കാണ് ആശാന്റെ ഈ വരവ് വഴിയൊരുക്കുന്നത്.

ഒഴിഞ്ഞ മൈതാന​ത്തേക്ക് വുകോമനോവിച്ച് നടന്നടുക്കുന്നതോടെ ഗാലറി ശബ്ദമുഖരിതമാകും. ആർപ്പുവിളികളും കൈയടികളുമായി കാണികൾ ആശാന്റെ പ്രത്യക്ഷപ്പെടൽ അതോടെ ആഘോഷമാക്കി മാറ്റും. മൈതാന മധ്യത്തെത്തിയശേഷം സ്റ്റേഡിയത്തിലെ മുഴവൻ ഭാഗങ്ങളിലുമുള്ള കാണികളെ വണങ്ങുന്നതോടെ ആവേശം ഉച്ചസ്ഥായിയിലെത്തുകയായി.

കോച്ചും ഈ മുഹൂർത്തങ്ങൾ ഏറെ ആസ്വദിക്കുന്നുവെന്ന് വ്യക്തം. കാണികൾക്ക് ആവേശം പകരുന്നതിനൊപ്പം ലോകഫുട്ബാളിൽ തന്നെ ഏറെ ശ്രദ്ധ നേടിക്കഴിഞ്ഞ ബ്ലാസ്റ്റേഴ്സ് ആരാധകരുടെ അകമഴിഞ്ഞ പിന്തുണയെ ആശാനും അങ്ങേയറ്റം വിലമതിക്കുന്നുണ്ടെന്ന് അടയാളപ്പെടുത്തുന്നതാണ് അ​ദ്ദേഹത്തിന്റെ വേറിട്ട രീതികൾ.

 

Tags:    
News Summary - the arrival of ASHAN

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.