Posted On
date_range Updated On
date_range ചെൽസി സ്ട്രൈക്കർ ടാമി അബ്രഹാം ഇനി റോമയിൽ
ലണ്ടൻ: ചാമ്പ്യൻസ് ലീഗ് കിരീടവുമായി കഴിഞ്ഞ സീസണിൽ അദ്ഭുതമായ നീലക്കുപ്പായക്കാരുടെ നിരയിലെ പ്രമുഖ താരം ടാമി അബ്രഹാം ഇനി സിരി എയിൽ. ചെൽസി സ്െട്രെക്കറെ അഞ്ചു വർഷത്തെ കരാറിൽ റോമയാണ് സ്വന്തമാക്കിയത്. നാലു കോടി യൂറോയാണ് ട്രാൻസ്ഫർ തുക. നേരത്തെ വായ്പാടിസ്താനത്തിൽ ബ്രിസ്റ്റൾ സിറ്റി, സ്വാൻസീ സിറ്റി, ആസ്റ്റൺ വില്ല എന്നിവക്കായി ബൂട്ടുകെട്ടിയ ടാമി ചെൽസിക്കായി 82 മത്സരങ്ങളിൽ 30 ഗോളുകൾ നേടിയിട്ടുണ്ട്. വളരെ ചെറുപ്പത്തിലേ ചെൽസി അക്കാദമിയിൽ കളി തുടങ്ങിയ ടാമിയെ തിരിച്ചെടുക്കാൻ അനുവദിക്കുന്ന വ്യവസ്ഥകളോടെയാണ് കൈമാറുന്നത്.
അതേ സമയം, ഇൻറർ മിലാൻ താരം റൊമേലു ലുക്കാക്കുവുമായി ചെൽസി കരാറിലെത്തിയിട്ടുണ്ട്. ഇൻററിൽ ലുക്കാക്കുവിെൻറ പകരക്കാരനായി സിറ്റി മുന്നേറ്റനിരയിലെ എഡിൻ സെക്കോ എത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.