Posted On
date_range Updated On
date_range നോങ്ഡാംബ നൊറേം എ.ടി.കെയിലേക്ക്; സുഭ ഘോഷ് കേരള ബ്ലാസ്റ്റേഴ്സിൽ
കൊച്ചി: കൊല്‍ക്കത്തയില്‍നിന്നുള്ള യുവ ഇന്ത്യന്‍ സ്ട്രൈക്കര്‍ സുഭ ഘോഷുമായി കേരള ബ്ലാസ്റ്റേഴ്സ് കരാർ ഒപ്പിട്ടു. മോഹന്‍ ബഗാന് അക്കാദമിയുടെ ഭാഗമായിരുന്ന താരം, കിബു വികുനയുടെ കീഴില്‍ കഴിഞ്ഞ സീസണില്‍ ഡ്യൂറൻറ് കപ്പിലാണ് സീനിയര്‍ ടീമില്‍ അരങ്ങേറ്റം കുറിച്ചത്. ഐ-ലീഗ് കിരീടം നേടിയ ടീമിെൻറയും ഭാഗമായിരുന്ന സുഭ ഘോഷ്, എട്ടു മത്സരത്തില്‍നിന്ന് മൂന്നു ഗോളും നേടിയിരുന്നു. എ.ടി.കെ മോഹന്‍ബഗാനുമായി കൈമാറ്റക്കരാര്‍ പ്രകാരം സുഭ ഘോഷ് മുന്‍ പരിശീലകനുമായി വീണ്ടും ഒന്നിക്കുമ്പോള്‍ കേരള ബ്ലാസ്റ്റേഴ്സ് താരം പകരം പോകും. 2023വരെ സുഭ ഘോഷ് ബ്ലാസ്റ്റേഴ്സിൽ ഉണ്ടാകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.