Posted On
date_range Updated On
date_range 'മൈതാനത്ത് ഒരു സൗഹൃദവുമുണ്ടാകില്ല'; മെസ്സിക്കും അർജന്‍റീനക്കും മുന്നറിയിപ്പ് നൽകി സുവാരസ്
കോപ്പ അമേരിക്കയിൽ അർജന്‍റീനയും ഉറുഗ്വായും കൊമ്പുകോർക്കാനിരിക്കേ നിലപാട് തുറന്നുപറഞ്ഞ് സൂപ്പർ താരം ലൂയിസ് സുവാരസ്. ബാഴ്സലോണയിൽ ഒരുമിച്ച് കളിച്ചിരുന്ന ലയണൽ മെസ്സിയും ലൂയിസ് സുവാരസും ഉറ്റ സുഹൃത്തുക്കളാണ്. എന്നാൽ കളിയിൽ ആ സൗഹൃദം പ്രതീക്ഷിക്കേണ്ടെന്ന് സുവാരസ് മുന്നറിയിപ്പ് നൽകി.
''എനിക്ക് മെസ്സിയുമായി സൗഹൃദമുണ്ട്. പക്ഷേ മൈതാനത്ത് ഒരു സൗഹൃദവും ഉണ്ടാകില്ല. അത് ബാഴ്സലോണക്കെതിരെ കളിക്കുേമ്പാഴും അർജന്‍റീനക്കെതിരെ കളിക്കുേമ്പാഴും അങ്ങനെത്തന്നെ'' -സുവാരസ് പറഞ്ഞു.
ജൂൺ 19 ശനിയാഴ്ച രാവിലെ 5:30നാണ് ഉറുഗ്വായ് അർജന്‍റീന മത്സരം. ബാഴ്സലോണയിൽ മെസ്സിയുടെ ഉറ്റതോഴനായിരുന്ന സുവാരസ് 2020ൽ ക്ലബ് വിട്ടിരുന്നു. അത്ലറ്റികോ മഡ്രിഡിൽ ചേർന്ന താരം സീസണിൽ ടീമിനെ ജേതാക്കളാക്കുന്നതിൽ മുഖ്യ പങ്കുവഹിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.