'നിങ്ങൾക്ക്​ വേണ്ടിയാണ്​ ഞാൻ ഫുട്​ബാൾ കണ്ടത്' -മറഡോണയു​െട വിടവാങ്ങലിൽ കണ്ണീരണിഞ്ഞ്​ ഗാംഗുലി

കൊൽക്കത്ത: ഫുട്​ബാൾ ഇതിഹാസം ഡീഗോ മറഡോണയുടെ നിര്യാണത്തിൽ വികാരനിർഭരമായ അനുശോചനക്കുറിപ്പുമായി ബി.സി.സി.ഐ അധ്യക്ഷനും മുൻ ഇന്ത്യൻ ക്രിക്കറ്റ്​ ടീം നായകനുമായിരുന്ന സൗരവ്​ ഗാംഗുലി.

'എ​െൻറ ആരാധ്യപുരുഷൻ ഓർമയായി.... കിറുക്കനായ ബുദ്ധിശാലിക്ക്​ നിത്യശാന്തി നേരുന്നു...നിങ്ങൾക്ക്​ വേണ്ടിയാണ്​ ഞാൻ ഫുട്​ബാൾ കണ്ടത്'- ഗാംഗുലി ട്വീറ്റ്​ ചെയ്​തു. ക്രിക്കറ്റ്​ താരമായിരിക്കേ തന്നേ ഫുട്​ബാളിനോട്​ ഗാംഗുലി എന്നും ഒരിഷ്​ടം കൊണ്ടു നടന്നിരുന്നു. ഐ.എസ്​.എല്ലിൽ എ.ടി.കെ മോഹൻ ബഗാൻ ടീമി​െൻറ സഹഉടമ കൂടിയാണ്​ ദാദ.

ഫുട്​ബാൾ ലോകത്തെ എക്കാലത്തെയും മികച്ച കളിക്കാരിൽ ഒരാളായ അർജൻറീനക്കാരൻ ഹൃദയാഘാതത്തെതുടർന്നാണ്​ ബുധനാഴ്​ച അന്തരിച്ചത്​.

'ഫുട്ബോളിനും കായിക ലോകത്തിനും ഇന്ന് അതി​െൻറ ഏറ്റവും മികച്ച കളിക്കാരിൽ ഒരാളെ നഷ്​ടമായി. നിത്യതയിൽ അലിയുക ഡീഗോ മറഡോണ! നിങ്ങളെ ഒരുപാട്​ മിസ്​ ചെയ്യും' -ക്രിക്കറ്റ്​ ഇതിഹാസം സചിൻ ടെണ്ടുൽക്കർ അനുസ്​മരിച്ചു.

ക്രിക്കറ്റ്​ ലോകത്തെ നിരവധി പ്രമുഖ വ്യക്തിത്വങ്ങളും മറഡോണക്ക് സാമൂഹിക മാധ്യമങ്ങളിലൂ​െട​ ആദരാഞ്​ജലികൾ അർപിച്ചു.




Tags:    
News Summary - Sourav Ganguly Pens Emotional Tribute For Diego Maradona

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.