എ.സി മിലാൻ സ്​ട്രൈക്കർ സ്ലാട്ടന്‍ ഇബ്രാഹിമോവിച്ചിന്​​ കോവിഡ്

റോം: എ.സി മിലാൻ സ്​ട്രൈക്കർ സ്ലാട്ടന്‍ ഇബ്രാഹിമോവിച്ചിന്​​ കോവിഡ്​. ക്ലബ്​ അധികൃതരാണ്​ താരത്തിന്​ കോവിഡ്​ സ്ഥിരീകരിച്ച വിവരം അറിയിച്ചത്​. യുറോപ്പ ലീഗിൽ ബോഡോ/ഗ്ലിമിറ്റിനെതിരായ മൽസരം നടക്കാനിരിക്കെയാണ്​ താരത്തിന്​ കോവിഡ്​ സ്ഥിരീകരിച്ച വിവരം ക്ലബ്​ അറിയിച്ചത്​.

താരം വീട്ടുനിരീക്ഷണത്തിൽ തുടരുകയാണെന്നും മറ്റ്​ കളിക്കാരുടെ ഫലം നെഗറ്റീവാണെന്നും ക്ലബ്​ വ്യക്​തമാക്കി. ഒരു വർഷത്തെ കരാറിൽ എ.സി മിലാനിലെത്തിയ സ്ലാട്ടന്‍ ഇബ്രാഹിമോവിച്ച് ഒരു വർഷം കൂടി ക്ലബിൽ തുടരുകയായിരുന്നു.

തിങ്കളാഴ്​ച ബോലോഗനക്കെതിരായ മൽസരത്തിൽ സ്വീഡിഷ്​ സ്​ട്രൈക്കർ എ.സി മിലാനായി രണ്ട്​ ഗോൾ നേടിയിരുന്നു. 35ാം മിനിട്ടിലായിരുന്നു ആദ്യ ഗോൾ. രണ്ടാം പകുതിയിൽ പെനാൽറ്റിയിലൂടെയായിരുന്നു രണ്ടാം ഗോൾ. 

LATEST VIDEO

Full View

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-04 02:19 GMT