Posted On
date_range Updated On
date_range റയലിനെ മറിച്ചിട്ട് വിയ്യാറയൽ
ബാഴ്സലോണ: സ്പാനിഷ് ലാ ലീഗ പോയന്റ് ടേബിളിൽ ഒന്നാം സ്ഥാനത്തേക്ക് കയറാനിരുന്ന റയൽ മഡ്രിഡിന് തിരിച്ചടി നൽകി വിയ്യാറയൽ. ഒന്നിനെതിരെ രണ്ട് ഗോളിനായിരുന്നു ആതിഥേയരുടെ ജയം. രണ്ടാം പകുതിയിലായിരുന്നു മൂന്ന് ഗോളും.
47ാം മിനിറ്റിൽ യെറേമി പിനോ വിയ്യാറയലിനെ മുന്നിലെത്തിച്ചു. 60ാം മിനിറ്റിൽ പെനാൽറ്റി ഗോളാക്കി കരീം ബെൻസേമ റയൽ മഡ്രിഡിനെ ഒപ്പമെത്തിച്ചെങ്കിലും മൂന്ന് മിനിറ്റിനുശേഷം എതിരാളികൾ വീണ്ടും ലീഡ് പിടിച്ചു. ജെറാർഡ് മൊറേനോ (63) എടുത്ത പെനാൽറ്റി ലക്ഷ്യം കാണുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.