Posted On
date_range Updated On
date_range സ്പാനിഷ് സൂപ്പർകപ്പിൽ റയൽ വീണു; ബിൽബാവോ x ബാഴ്സലോണ ഫൈനൽ
മഡ്രിഡ്: സ്പാനിഷ് സൂപ്പർ കപ്പിൽ നിലവിലെ ചാമ്പ്യന്മാരായ റയൽ മഡ്രിഡിനെ വീഴ്ത്തി അത്ലറ്റിക് ബിൽബാവോ ഫൈനലിൽ. കഴിഞ്ഞ ദിവസം നടന്ന രണ്ടാം സെമിയിൽ റയലിനെ 2-1നാണ് വീഴ്ത്തിയത്.
സൂപ്പർ താരങ്ങൾ അണിനിരന്ന ടീമിനെ റൗൾ ഗാർഷ്യയുടെ ആദ്യ പകുതിയിലെ ഇരട്ട ഗോളിലാണ് ബിൽബാവോ വീഴ്ത്തിയത്. 18, 38 മിനിറ്റിലായിരുന്നു ഗോൾ. 73ാം മിനിറ്റിൽ കരിം ബെൻസേമ റയലിന് ഒരു ഗോൾ നൽകിയെങ്കിലും കളി പിടിക്കാൻ കഴിഞ്ഞില്ല.
17ന് നടക്കുന്ന ഫൈനലിൽ ബാഴ്സലോണയാണ് എതിരാളി. ഒന്നാം സെമിയിൽ റയൽ സൊസിഡാഡിനെ ഷൂട്ടൗട്ടിലാണ് ബാഴ്സ തോൽപ്പിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.