യൂസുഫ് നസ്റി പോർചുഗലിനെതിരെ ഹെഡ്ഡറിലൂടെ നേടിയ ഗോൾ
ക്രിസ്റ്റ്യാനോയെയും ചാടി കടന്ന യൂസുഫ് നസ്റി
ദോഹ: അൽ തുമാമ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൻെറ 42ാം മിനിറ്റിൽ പോർചുഗൽ ഗോൾമുഖത്തേക്ക് രണ്ടാൾ പൊക്കത്തിൽ യൂസുഫ് നസ്റി ഉയർന്നു ചാടുേമ്പാൾ ഡഗ് ഔട്ടിൽ കാഴ്ചക്കാരനായി ക്രിസ്റ്റ്യാനോ റൊണാൾഡോയും ഉണ്ടായിരുന്നു. പോർചുഗലിന് ലോകകപ്പിൽ നിന്നുള്ള മടക്ക ടിക്കറ്റായി മാറിയ ആ ഗോൾ ആരാധക മനസ്സിലേക്കെത്തിച്ചത് മറ്റൊരു ക്രിസ്റ്റ്യനോ ഗോൾ ആയിരിക്കാം.
2019 ഡിസംബറിൽ ഇറ്റാലിയൻ സീരി 'എ'യിൽ സാംദോറിയക്കെതിരെ റൊണാൾഡോ നേടിയ ഹെഡ്ഡർ ഗോളിൻെറ ഓർമകൾ. ലോകമെങ്ങുമുള്ള ആരാധകർ ഏറെകാലം ആഘോഷിച്ച ആ ഗോളിൻെറ റെക്കോഡിനെയും മറികടക്കുന്നതായിരുന്നു കഴിഞ്ഞ രാത്രിയിൽ യൂസുഫ് അന്നസ്റി ചാടിയ ഉയരം.
ക്രിസ്റ്റ്യോനാ ഗോൾ
256 സെൻറീമീറ്റർ ഉയരത്തിലായിരുന്നു എതിർ ഡിഫൻഡർമാർക്കും മുകളിലൂടെ ക്രിസ്റ്റാനോ പറന്നുയർന്നത്. ആറടി രണ്ടിഞ്ചുകാരനായ (187 സെ.മീ) ക്രിസ്റ്റ്യാനോ ചാടിയത് തന്നേക്കാൾ അരമീറ്ററിലേറെ ഉയരത്തിൽ. സാമൂഹിക മാധ്യമങ്ങളും ആരാധകരും ഇന്നും ആഘോഷപൂർവം കൊണ്ടാടുന്ന ഗോൾ ക്രിസ്റ്റ്യാനോയുടെ അപൂർവമായൊരു നേട്ടമായി കുറിക്കപ്പെട്ടു.
ആകാശം െതാട്ട് യുസുഫ് നസ്റി
ഉയരത്തിൽ ക്രിസ്റ്റ്യാനോക്കൊപ്പം തന്നെയാണ് യൂസുഫ് നസ്റിയും. എന്നാൽ, പോർചുഗലിനെതിരെ ചാടിയത് ക്രിസ്റ്റ്യാനോ കണ്ടെത്തിയതിനേക്കാൾ വലിയ ഉയരം. 9 അടി ഒരു ഇഞ്ച് ഉയരത്തിൽ (278 സെ.മീ) ഉയരത്തിലായിരുന്നു താരത്തിൻെറ അപൂർവ ജംമ്പിങ്.
സഹതാരം യഹ്ത അതിയ ക്രോസ് നൽകി ഹെഡറിന് വിളിക്കുേമ്പാൾ മുന്നിൽ പോർചുഗലിൻെറ കരുത്തരായ പ്രതിരോധ നിരക്കാർ റൂബൻ ഡയസും പെപെയും ഒപ്പം ഗോൾ കീപ്പർ ഡീഗോ കോസ്റ്റയും. അവുടെ വെല്ലുവിളിയെ അതിജീവിക്കാനായി ഉയർന്നു വന്ന പന്തിലേക്ക് ചാടി ഹെഡ്ഡർ തൊടുക്കുേമ്പാൾ എതിരാളികൾ യൂസുഫ് നസ്റിയുടെ അരക്കൊപ്പം മാത്രമേ എത്തിയുള്ളൂ.
യൂസുഫ് നേടിയ ഏക ഗോളിലൂടെ മൊറോക്കോ സെമി ഫൈനലിൽ പ്രവേശിച്ച് ചരിത്രം കുറിക്കുകയും ചെയ്തു. ബുധനാഴ്ച നടക്കുന്ന രണ്ടാം സെമിയിൽ ഫ്രാൻസാണ് മൊറോക്കോയുടെ എതിരാളികൾ.
തന്നെ ടീമിൽ എടുത്തതിനെതിരെ കോച്ചിനെ വിമർശിച്ചവർക്കുള്ള മറുപടി കൂടിയാണ് യൂസുഫ് നസ്റി നൽകിയത്. 'യൂസുഫിൽ എനിക്ക് വിശ്വാസമുണ്ടായിരുന്നു. അവുനുവേണ്ടി നിലകൊണ്ടതിനാൽ മൊറോക്കോ മാധ്യമങ്ങൾപോലും വിമർശിച്ചു.
എതിർപ്പുകളെല്ലാം ഉൾകൊണ്ട് ഞാൻ പറയുന്നു അവൻ മികച്ച താരമാണെന്ന്. രണ്ടു ഗോൾ നേടി മൊറോക്കോയുടെ ചരിത്രത്തിൽ ഏറ്റവും ഉയർന്ന ലോകകപ്പ് ഗോൾ നേട്ടക്കാരനായി' -കോച്ച് വാലിദ് റഗ്റോഗി യൂസുഫ് നസ്റിയെ കുറിച്ച് വാചാലനാവുന്നത് ഇങ്ങനെയാണ്.
2.93 മീറ്റർ ചാടിയ ക്രിസ്റ്റ്യാനോ
ഗുരുത്വാകർഷണ ബലത്തെ തോൽപിച്ച് ഉയർന്നു ഹെഡ്ഡ് ചെയ്യാൻ ക്രിസ്റ്റ്യാനോയോളം മിടുക്കൻ ലോകത്തില്ല. സീരി 'എ'യിലെ ഗോളുകളെല്ലാം ആഘോഷികപ്പെടുന്നെങ്കിലും ആർക്കും വീഴ്ത്താനാവാത്ത ഹെഡ്ഡർ ഗോളിൻെറ റെക്കോഡും താരത്തിൻെറ പേരിലാണ്.
2012ലെ യുവേഫ ചാമ്പ്യൻസ് ലീഗ് പ്രീക്വാർട്ടറിൽ റയൽ മഡ്രിഡിനു വേണ്ടിയായിരുന്നു തൻെറ മുൻ ടീമായ മാഞ്ചസ്റ്റർ യുനൈറ്റഡിനെതിരെ താരം വലകുലുക്കിയത്.
സാൻറിയാഗോ ബെർബ്യൂവിൽ നടന്ന മത്സരത്തിൽ യുനൈറ്റഡ് ഗോളി ഡേവിഡ് ഡി ഹിയക്കും, പ്രതിരോധ താരം പാട്രിക് എവ്റക്കും മുകളിലൂടെ ക്രിസ്റ്റ്യാനോ ഉയർന്നു ചാടിയപ്പോൾ പിന്നിട്ട ഉയരം 2.93മീറ്റർ ആയി രേഖപ്പെടുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.