അരീക്കോട് ബസ് സ്റ്റാൻഡിൽ ശയനപ്രദക്ഷിണം നടത്തുന്ന സുനിൽ
Posted On
date_range Updated On
date_range അർജന്റീനയുടെ തോൽവി: ശയനപ്രദക്ഷിണം നടത്തി ബ്രസീൽ ആരാധകൻ
അരീക്കോട്: മെക്സിക്കോക്കെതിരായ മത്സരത്തിൽ അർജൻറീന ജയിച്ചതോടെ ശയനപ്രദക്ഷിണം നടത്തി ബ്രസീൽ ആരാധകൻ. അരീക്കോട് സ്വദേശി സുനിലാണ് അരീക്കോട് ബസ് സ്റ്റാൻഡിൽ ശയനപ്രദക്ഷിണം നടത്തിയത്. മത്സരത്തിൽ അർജൻറീന പരാജയപ്പെടുമെന്ന് സുനിൽ സുഹൃത്തുക്കളുമായി വാദിക്കുകയും സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെക്കുകയും ചെയ്തിരുന്നു.
കഴിഞ്ഞ കോപ്പ അമേരിക്ക മത്സരത്തിൽ ബ്രസീലിനെതിരെ അർജൻറീന ജയിച്ചപ്പോൾ പാതി മീശവടിച്ചും സുനിൽ രംഗത്തെത്തിയിരുന്നു. ശയനപ്രദക്ഷിണ വിഡിയോ സമൂഹമാധ്യമങ്ങളിൽ വലിയ രീതിയിൽ പ്രചരിക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.