Posted On
date_range Updated On
date_range തരംഗമായി മെസ്സിയും അർജന്റീനയും; ഇൻസ്റ്റഗ്രാമിൽ റെക്കോഡ് ലൈക്ക് ലഭിച്ച ഫോട്ടോകൾ കാണാം...
ഇൻസ്റ്റഗ്രാമിൽ ഏറ്റവും കൂടുതൽ ലൈക്ക് ലഭിച്ച ചിത്രങ്ങളായി സൂപ്പർ താരം ലയണൽ മെസ്സിയുടെയും അർജന്റീന ടീം അംഗങ്ങളുടെയും ഫോട്ടോകൾ. ഫ്രാൻസിനെതിരായ ലോകകപ്പ് വിജയത്തിന് ശേഷം മെസ്സി ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്ത ചിത്രങ്ങളാണ് ഒന്നാമതെത്തിയത്. 56 ദശലക്ഷത്തിലധികം ലൈക്കുകളാണ് ഇതുവരെ ലഭിച്ചത്.
55.8 മില്യൺ ലൈക്കുകളുമായി ലോക റെക്കോർഡിട്ട മുട്ടയുടെ ചിത്രത്തെയും 42 ദശലക്ഷത്തിലധികം ലൈക്കുകൾ ലഭിച്ചിരുന്ന ക്രിസ്റ്റ്യാനോ റൊണാൾഡോ പോസ്റ്റ് ചെയ്ത മെസ്സിക്കൊപ്പം ചെസ് കളിക്കുന്ന ലൂയി വ്യൂട്ടൺ പരസ്യത്തിലെ ചിത്രത്തെയും മറികടന്നാണ് നേട്ടം.
ഞായറാഴ്ച ഖത്തറിലെ ലുസൈൽ സ്റ്റേഡിയത്തിൽ നടന്ന ലോകകപ്പ് ഫൈനലിൽ ഫ്രാൻസിനെ ഷൂട്ടൗട്ടിൽ കീഴടക്കിയാണ് അർജന്റീന ലോക ജേതാക്കളായത്. രണ്ട് ഗോളുകൾ നേടിയ മെസ്സി മികച്ച താരത്തിനുള്ള ഗോൾഡൻ ബാൾ പുരസ്കാരവും സ്വന്തമാക്കിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.