Posted On
date_range Updated On
date_range ബ്രസീൽ, അർജന്‍റീന ആരാധകർക്ക് തിരിച്ചടി; ചെറുപുഴയിലെ കട്ടൗട്ടുകൾ മാറ്റണം
കോഴിക്കോട്: പുള്ളാവൂരിലെ ചെറുപുഴയിൽ സ്ഥാപിച്ച കട്ടൗട്ടുകൾ എടുത്ത് മാറ്റണമെന്ന് ചാത്തമംഗലം പഞ്ചായത്ത്. അഭിഭാഷകനായ ശ്രീജിത്ത് പെരുമനയുടെയുടെ പരാതിയിലാണ് നടപടി.
ബ്രസീൽ, അർജന്റീന ആരാധകരോട് ഉടൻ കട്ടൗട്ട് എടുത്ത് മാറ്റാൻ പഞ്ചായത്ത് നിർദേശം നൽകി. പുഴ മലിനപ്പെടുമെന്ന കാരണം ചൂണ്ടിക്കായാണ് പരാതി. അർജന്‍റീന ആരാധകർ സ്ഥാപിച്ച 30 അടി ഉയരത്തിലുള്ള മെസ്സിയുടെ കട്ടൗട്ട് ആഗോള വൈറലായിരുന്നു. പിന്നാലെയാണ് ബ്രസീൽ ആരാധകർ നെയ്മറിന്‍റെ 40 അടിയ ഉയരത്തിലുള്ള കട്ടൗട്ട് സ്ഥാപിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.