Posted On
date_range Updated On
date_range പാകിസ്താനിൽ പൊലീസ് സ്റ്റേഷൻ ആക്രമണം; നാല് മരണം
പെഷവാർ: പാകിസ്താനിലെ ഖൈബർ പക്തൂൺക്വ പ്രവിശ്യയിലെ ബാർഗൈ പൊലീസ് സ്റ്റേഷനിലുണ്ടായ തീവ്രവാദി ആക്രമണത്തിൽ നാലുപേർ കൊല്ലപ്പെട്ടു. നിരവധിപേർക്ക് പരിക്കേറ്റു. പുതുതായി നിർമിച്ച സ്റ്റേഷനിൽ ഗ്രനേഡും റോക്കറ്റ് ലോഞ്ചറും ഉപയോഗിച്ചാണ് ആക്രമിച്ചത്. അക്രമികൾ ഏറ്റുമുട്ടലിനുശേഷം കടന്നുകളഞ്ഞു. വൻ പൊലീസ് സന്നാഹം പ്രദേശത്ത് നിലയുറപ്പിച്ചു.
പ്രതികൾക്കായി തിരച്ചിൽ തുടരുന്നതായി പ്രവിശ്യ മുഖ്യമന്ത്രി മഹമൂദ് ഖാൻ പറഞ്ഞു. അക്രമത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റിട്ടില്ല. തെഹ്രീകെ താലിബാൻ പാകിസ്താനാണ് പിന്നിലെന്നാണ് പൊലീസ് ആരോപിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.