ഇം​ഗ്ല​ണ്ട്​ താ​ര​ങ്ങ​ൾ വ​ക്​​റ സൂ​ഖി​ൽ

ഇം​ഗ്ലീ​ഷ്​ ടീ​മി​ന് വ​ക്​​റ​യി​ൽ ​ഉ​ല്ലാ​സം

ദോ​ഹ: ലോ​ക​ക​പ്പ്​ ഗ്രൂ​പ്പ്​ മ​ത്സ​ര​ങ്ങ​ളു​ടെ ഇ​ട​വേ​ള​യി​ൽ ക​ട​ൽ കു​ളി​യും വി​നോ​ദ​വു​മാ​യി ക​ളി​യു​ടെ പി​രി​മു​റു​ക്കം ഒ​ഴി​വാ​ക്കി ഇം​ഗ്ലീ​ഷ്​ ടീം ​അ​ഗ​ങ്ങ​ൾ. വെ​യ്​​ൽ​സി​നെ​തി​രാ​യ ഗ്രൂ​പ്പ്​ റൗ​ണ്ടി​ലെ അ​വ​സാ​ന മ​ത്സ​ര​ത്തി​ന്​ മു​മ്പാ​യാ​ണ്​ ജോ​ൺ സ്​​റ്റോ​ൺ​സ്, എ​റി​ക്​ ഡി​യ​ർ, ജൂ​ഡ്​ ബെ​ല്ലി​ങ്​​ഹാം ഉ​ൾ​പ്പെ​ടെ​യു​ള്ള താ​ര​ങ്ങ​ൾ ടീം ​ബേ​സ്​ ക്യാ​മ്പ്​ വി​ട്ട്​ പു​റ​ത്തെ​ത്തി​യ​ത്.

ഗ്രൂ​പ്പ്​ 'ബി'​യി​ൽ മ​ത്സ​രി​ച്ച ഇം​ഗ്ല​ണ്ട്​ ടീ​മി​ൻെ​റ താ​മ​സം സൂ​ഖ്​ അ​ൽ വ​ക്​​റ ടി​വോ​ളി ഹോ​ട്ട​ലി​ലാ​ണ്. അ​ൽ വ​ക്​​റ സ്​​റ്റേ​ഡി​യ​ത്തി​ലാ​ണ്​ ടീ​മി​ൻെ​റ പ​രി​ശീ​ല​നം. ഹോ​ട്ട​ലി​നോ​ട്​ ചേ​ർ​ന്ന വ​ക്​​റ ബീ​ച്ചി​ൽ ഉ​ല്ല​സി​ക്കാ​നി​റ​ങ്ങി​യ ടീം ​അം​ഗ​ങ്ങ​ളു​െ​ട ചി​ത്ര​വും വീ​ഡി​യോ​യും ചാ​ന​ൽ ഫൈ​വ്​ ന്യൂ​സ്​ ആ​ണ്​ പു​റ​ത്തു വി​ട്ട​ത്.

ചൊ​വ്വാ​ഴ്​​ച രാ​ത്രി​യി​ൽ ന​ട​ന്ന അ​വ​സാ​ന ഗ്രൂ​പ്പ്​ മ​ത്സ​ര​ത്തി​ൽ വെ​യ്​​ൽ​സി​നെ 3-0ത്തി​ന്​ തോ​ൽ​പി​ച്ച ഇം​ഗ്ല​ണ്ട്​ ഗ്രൂ​പ്പ്​ ചാ​മ്പ്യ​ന്മാ​രാ​യി ​പ്രീ​ക്വാ​ർ​ട്ട​റി​ൽ ക​ട​ന്നി​രു​ന്നു. ഞാ​യ​റാ​ഴ്​​ച രാ​ത്രി​യി​ൽ അ​ൽ​ബെ​യ്​​ത്​ സ്​​റ്റേ​ഡി​യ​ത്തി​ൽ സെ​ന​ഗാ​ളി​നെ​തി​രെ​യാ​ണ്​ ഇം​ഗ്ല​ണ്ടി​ൻെ​റ പ്രീ​ക്വാ​ർ​ട്ട​ർ പോ​രാ​ട്ടം

Tags:    
News Summary - Qatar World Cup; English team members are having fun before the last match with wales

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.