Posted On
date_range Updated On
date_range പുള്ളാവൂർ പുഴയിലെ മെസ്സി ആഗോള വൈറൽ -VIDEO
പുള്ളാവൂരിലെ ചെറുപുഴയിൽ അർജന്‍റീന ഫാൻസുകാർ സ്ഥാപിച്ച ലയണൽ മെസ്സിയുടെ കൂറ്റൻ കട്ടൗട്ട് ഇന്‍റർനെറ്റിൽ വൈറലായി. അർജന്‍റീന ടീമിന്‍റെ ഔദ്യോഗിക ഫേസ്ബുക് പേജും അന്താരാഷ്ട്ര മാധ്യമങ്ങളും ഉൾപ്പെടെ ചിത്രം പങ്കുവെച്ചതോടെ പുള്ളാവൂരിലെ മെസ്സി ആഗോള വൈറലായി. ഇതോടെ, പുള്ളാവൂരുകാരുടെ ഫുട്ബാൾ ആവേശം ആകാശത്തോളമുയർന്നിരിക്കുകയാണ്.
കോഴിക്കോട് കൊടുവള്ളിക്കടുത്ത പുള്ളാവൂരിലാണ് ചെറുപുഴയിൽ മെസ്സിയുടെ കൂറ്റൻ കട്ടൗട്ട് സ്ഥാപിച്ചത്. അർജന്‍റീന ആരാധകർ കട്ടൗട്ടുമായി പോകുന്നതിന്‍റെയും പുഴയിൽ സ്ഥാപിക്കുന്നതിന്‍റെയും വിഡിയോയും വൈറലായിരുന്നു.
ഫോക്സ് സ്പോർട്സ് ഉൾപ്പെടെ അന്താരാഷ്ട്ര മാധ്യമങ്ങൾ പുള്ളാവൂരിലെ പുഴയിലെ മെസ്സിയുടെ ചിത്രം പങ്കുവെച്ചതോടെയാണ് ലോകവ്യാപകമായി ശ്രദ്ധിക്കപ്പെട്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.