Posted On
date_range Updated On
date_range പി.എം.എ ക്വാലാലംപൂർ ലോകകപ്പ് പ്രവചന മത്സര വിജയിയെ പ്രഖ്യാപിച്ചു
ക്വാലാലംപൂർ: മലേഷ്യയിലെ മലയാളി കൂട്ടായ്മയായ പി.എം.എ ക്വാലാലംപൂർ സംഘടിപ്പിച്ച ലോകകപ്പ് ഫുട്ബാൾ പ്രവചന മത്സരം 'പോർക്കളം 2022'ന്‍റെ വിജയിയെ പ്രഖ്യാപിച്ചു. ഫസീല സുൽത്താനയാണ് പ്രവചന മത്സരത്തിലെ ജേതാവ്. ഇമിക്സ് ടെക്നോളോജിസ് സ്പോൺസർ ചെയ്ത ഐഫോൺ ആഘോഷ പരിപാടിയിൽ വിജയിക്ക് സമ്മാനിച്ചു.
ലോകകപ്പ് മത്സരങ്ങളുടെ തുടക്കം മുതൽ ഫൈനൽ വരെ ആഘോഷമാക്കാൻ സാധിച്ചെന്നും തുടർന്നും സൗഹൃദ കൂട്ടായ്മകൾ സംഘടിപ്പിക്കുമെന്നും സംഘാടകർ അറിയിച്ചു. സമ്മാനദാനത്തിന് ശേഷം അർജന്‍റീന ഫാൻസ് മലേഷ്യ ഒരുക്കിയ സംഗീത വിരുന്നും നടന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.