Posted On
date_range Updated On
date_range ഗോൾവേട്ടയിൽ നെയ്മർ ഇനി പെലെക്കൊപ്പം
ദോഹ: ക്രൊയേഷ്യക്കെതിരെ നിർണായക ഗോൾ നേടിയ നെയ്മർ ഗോൾനേട്ടത്തിൽ ബ്രസീൽ ഇതിഹാസ താരം പെലെക്കൊപ്പം. 77 ഗോളാണ് ഇരുവരും നേടിയത്. 92 മത്സരങ്ങളിലാണ് പെലെ ഇത്രയും ഗോൾ നേടിയതെങ്കിൽ നെയ്മർക്ക് 124 മത്സരങ്ങളാണ് വേണ്ടിവന്നത്. 62 ഗോൾ നേടിയ റൊണാൾഡോയാണ് ബ്രസീലിന്റെ ഗോൾ സ്കോറർമാരിൽ മൂന്നാമൻ. നാലാമതുള്ള റൊമാരിയോ 55 ഗോൾ നേടിയിട്ടുണ്ട്.
അന്താരാഷ്ട്ര മത്സരങ്ങളിൽ ഏറ്റവും കൂടുതൽ ഗോൾ നേടിയത് പോർച്ചുഗൽ സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയാണ്. ഇറാന്റെ അലി ദേയി (109), അർജന്റീന സൂപ്പർ താരം ലയണൽ മെസ്സി (94), മലേഷ്യയുടെ മുഖ്താർ ദഹരി (89), ഹംഗറിയുടെ ഇതിഹാസ താരം ഫെറങ്ക് പുഷ്കാസ് (84) എന്നിവരാണ് രണ്ട് മുതൽ അഞ്ച് വരെ സ്ഥാനങ്ങളിൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.