മെസ്സിയും സംഘവും പോരാട്ട ഭൂമിയിൽ

ദോഹ: അബുദബിയിൽ നേടിയ അഞ്ചു ഗോൾ വിജയത്തിൻെറ മൊഞ്ചോടെ ഇതിഹാസതാരം ലോകകപ്പിൻെറ മണ്ണു തൊട്ടു. ബുധനാഴ്​ച രാത്രിയിൽ യു.എ.ഇക്കെതിരെ നേടിയ തകർപ്പൻ വിജയത്തോടെ ആത്​മവിശ്വാസം നിറച്ച്​ അർജൻറീന പട, നായകൻ ലയണൽ മെസ്സിയുടെ നേതൃത്വത്തിൽ ​വ്യാഴാഴ്​ച പുലർച്ചെയോടെയാണ്​ ദോഹ ഹമദ്​ രാജ്യാന്തര വിമാനത്താവളത്തിൽ ഇറങ്ങിയത്​.

ഇന്ത്യ ​ബാൻഡ്​ വാദ്യങ്ങളും ആരാധകരുടെ ആവേശവുമായി രാവുണർന്ന്​ കാത്തിരുന്നപ്പോൾ വൻ വരവേൽപ്പായിരുന്നു സൂപ്പർ താരത്തിന്​ ഖത്തറിലെ ആരാധകർ ഒരുക്കിയത്​. രണ്ടരയോടെ ദോഹയി​ൽ വിമാനമിറങ്ങിയ മെസ്സിയും സംഘവും ടീം ബസിൽ നേരെ ബേസ്​ ക്യാമ്പായ ഖത്തർ യൂണിവേഴ്​സിറ്റി ക്യാമ്പസിലെത്തി.


അർജൻറീന ഫാൻ ഖത്തറിൻെറ നേതൃത്വത്തിൽ മലയാളികളും അർജൻറീനക്കാരും വിവിധ രാജ്യക്കാരുമായ 500ഓളം ആരാധകരും യൂണിവേഴ്​സിറ്റ്​ക്ക്​ പറുത്ത്​ തമ്പടിച്ച്​ ആഘോഷമാക്കി. കോച്ച്​ ലയണൽ സ്​കലോണി, മറ്റു കോച്ചിങ്​ സ്​റ്റാഫ്​, ടീം അംഗങ്ങളായ എയ്​ഞ്ചൽ ഡി മരിയ, പൗലോ ഡിബാല, റോഡ്രിഗോ ഡി പോൾ തുടങ്ങിയ താരങ്ങൾക്ക്​ അഭിവാദ്യമർപ്പിച്ചും, ഒരുനോക്കു കാണാൻ ആഗ്രഹം പ്രകടിപ്പിച്ചുമായിരുന്നു അർരാത്രി മുതൽ മണിക്കൂറുകളോളം ആരാധകർ കാത്തു നിന്നത്​.

ബുധനാഴ്​ച രാത്രിയിൽ നിലവിലെ ചാമ്പ്യന്മാരായ ഫ്രാൻസ്​, സെനഗാൾ, വെയ്​ൽസ്​ ടീമുകളും കഴിഞ്ഞ ദിവസങ്ങളിലായി ദോഹയിലെത്തിയിരുന്നു. അയൽക്കാരായ സൗദി അറേബ്യ, മുൻ ചാമ്പ്യന്മാരായ ജർമനി, കാനഡ, പോളണ്ട്​, മെക്​സികോ ടീമുകൾ വ്യാഴാഴ്​ച ദോഹയിലെത്തും.

Tags:    
News Summary - Messi and his team in Qatar

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.