ലയണൽ മെസ്സിയുടെ ഖത്തറിലെ മുറി ഇനി മ്യൂസിയം

ദോഹ: ലോക ചാമ്പ്യൻ ടീമിന്‍റെ നായകൻ ലയണൽ മെസ്സി ലോകകപ്പ്​ വേളയിൽ താമസിച്ച മുറി മ്യൂസിയമായി പ്രഖ്യാപിച്ച്​ ഖത്തർ യൂണിവേഴ്​സിറ്റി. ലോകകപ്പ്​ ഫുട്​ബാൾ വേളയിൽ ലയണൽ മെസ്സിയും സംഘവും താമസവും പരിശീലനവുമായി കഴിഞ്ഞ ഖത്തർ യൂണിവേഴ്​സിറ്റി ക്യാമ്പസിലെ ഹോസ്​റ്റലിൽ മെസ്സി താമസിച്ച മുറിയാണ്​ മിനി മ്യൂസിയമായി പ്രഖ്യാപിച്ചത്​.

നവംബർ മൂന്നാം വാരം ഖത്തറിലെത്തിയത്​ മുതൽ ലോകകപ്പ്​ ജേതാക്കളായി ഡിസംബർ 19ന്​ രാവിലെ നാട്ടിലേക്ക്​ മടങ്ങുന്നത്​ വരെ 29 ദിവസവും അർജൻറീന ടീമിന്‍റെ താമസം ഖത്തർ യൂണിവേഴ്​സിറ്റിയിലായിരുന്നു. ടീമിന്​, വീടുപോലെ അന്തരീക്ഷം ഒരുക്കുന്നതിനായി മിനി അർജൻറീനയെ യൂണിവേഴ്​സിറ്റി ക്യാമ്പസിൽ പുനസൃഷ്​ടിച്ചായിരുന്നു ഖത്തർ യൂണിവേഴ്​സിറ്റി അധികൃതരും സുപ്രീം കമ്മിറ്റി ഫോർ ഡെലിവറി ആൻറ്​ ലെഗസിയും താരങ്ങൾക്ക്​ താമസ​മൊരുക്കിയത്​.


കളിക്കാരുടെ ചിത്രങ്ങൾ പതിച്ചും ചുമരിനും വാതിലുകൾക്കും അർജൻറീന ദേശീയ പതാകയുടെയും ജഴ്​സിയുടെയും നിറങ്ങൾ നൽകിയും സ്​പാനിഷിൽ സ്വാഗതമോതിയും ഖത്തറിലെ താമസ ഇടം അർജൻറീനയാക്കി മാറ്റി. ഡിസംബർ 18ന്​ ലുസൈൽ സ്​റ്റേഡിയത്തിൽ നടന്ന ഫൈനലിൽ ഫ്രാൻസിനെ ഷൂട്ടൗട്ടിൽ തോൽപിച്ചായിരുന്നു അർജൻറീന ലോക കിരീടത്തിൽ മുത്തമിട്ടത്​.





Tags:    
News Summary - Lionel Messi's room in Qatar is now a museum

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.