'മറ്റൊരു ഫൈനല്‍ വരാനിരിക്കുന്നു, നമുക്ക് മുന്നേറാം'; ഇൻസ്റ്റയിൽ കുറിപ്പുമായി മെസ്സി

മെക്സികോക്കെതിരെ മിന്നുന്ന ജയം നേടിയ അർജന്‍റീന ഗ്രൂപിലെ അടുത്ത മത്സരവും ജയിച്ച് നോക്കൗട്ട് ഉറപ്പിക്കാനാകുമെന്ന പ്രതീക്ഷയിലാണ്. ഇതിഹാസം ലയണൽ മെസ്സിയുടെ പ്രകടനമാണ് ടീമിന് കരുത്തായത്. മത്സരത്തിൽ ഒരു ഗോളടിച്ച മെസ്സി, രണ്ടാമത്തെ ഗോളിന് വഴിയൊരുക്കുകയും ചെയ്തു.

പോളണ്ടിനെതിരെയാണ് ടീമിന്‍റെ അവസാന ഗ്രൂപ് മത്സരം. ഗ്രൂപിലെ എല്ലാ ടീമുകൾക്കും നോക്കൗട്ട് സാധ്യതയുള്ളതിനാൽ അവസാന മത്സരങ്ങൾ നിർണായകമാണ്. മെക്സികോക്കെതിരായ വിജയത്തിന് പിന്നാലെ സമൂഹമാധ്യമമായ ഇൻസ്റ്റഗ്രാമിൽ ടീമിന്‍റെ പ്രതീക്ഷകൾ പങ്കുവെച്ച് മെസ്സി കുറിപ്പിട്ടു.

'ഇന്ന് ഞങ്ങള്‍ക്ക് ജയിക്കണമായിരുന്നു. ഞങ്ങള്‍ ജയിക്കുകയും ചെയ്തു. ഇനി ബുധനാഴ്ച മറ്റൊരു ഫൈനല്‍ വരാനിരിക്കുന്നു. നമുക്ക് മുന്നേറാം' -മെസ്സി ഇൻസ്റ്റയിൽ കുറിച്ചു. ഇതോടൊപ്പം മെക്‌സികോക്കെതിരായ മത്സരത്തില്‍ നിന്നുള്ള മനോഹര ചിത്രങ്ങളും താരം പങ്കുവെച്ചിട്ടുണ്ട്. ഒരു കോടിയില്‍ അധികം ആളുകളാണ് ഇന്‍സ്റ്റഗ്രാമില്‍ ഈ പോസ്റ്റ് ലൈക്ക് ചെയ്തത്.

 

Tags:    
News Summary - Lionel Messi sends message to Argentina fans

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.