Posted On
date_range Updated On
date_range 'അഭിനന്ദനങ്ങൾ സഹോദരാ'; മെസ്സിക്ക് പ്രശംസയുമായി നെയ്മർ
ഖത്തർ ലോകകപ്പിൽ കിരീടം നേടിയ അർജന്റീന നായകനും പി.എസ്.ജിയിലെ സഹതാരവുമായ ലയണൽ മെസ്സിയെ അഭിന്ദന്ദിച്ച് ബ്രസീലിയൻ സൂപ്പർതാരം നെയ്മർ. ട്വിറ്ററിൽ 'അഭിനന്ദനങ്ങൾ സഹോദരാ' എന്ന കുറിപ്പിനൊപ്പം കപ്പിൽ സ്പർശിക്കുന്ന മെസ്സിയുടെ ഫോട്ടോയും പങ്കുവെച്ചായിരുന്നു നെയ്മറുടെ പ്രശംസ.
ബ്രസീൽ ക്വാർട്ടർ ഫൈനലിൽ ക്രൊയേഷ്യയോട് ഷൂട്ടൗട്ടിൽ തോറ്റ് പുറത്തായിരുന്നു. നിലവിലെ ലോക ചാമ്പ്യന്മാരായ ഫ്രാൻസിനെ ഷൂട്ടൗട്ടിൽ കീഴടക്കിയാണ് ലയണൽ മെസ്സിയും സംഘവും ലോകകപ്പ് സ്വന്തമാക്കിയത്. ഇരട്ട ഗോളുമായി മെസ്സി മുന്നിൽനിന്ന് നയിച്ചപ്പോൾ എയ്ഞ്ചൽ ഡി മരിയയുടെ വകയായിരുന്നു മറ്റൊരു ഗോൾ. ഫ്രാൻസിന് വേണ്ടി സൂപ്പർ താരം എംബാപ്പെ ഹാട്രിക് നേടിയതോടെയാണ് കളി ഷൂട്ടൗട്ടിലേക്ക് നീങ്ങിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.