Posted On
date_range Updated On
date_range ഖത്തർ ഫുട്ബാൾ ടീം ഇന്ത്യയിൽ; മത്സരം നാളെ ഭുവനേശ്വറിൽ
ദോഹ: 2026 ഫിഫ ലോകകപ്പിന്‍റെയും 2027 ഏഷ്യൻ കപ്പിന്‍റെയും യോഗ്യത പോരാട്ടത്തിനായി ഖത്തർ ദേശീയ ടീം ഇന്ത്യയിലെത്തി. ചൊവ്വാഴ്ച ഭുവനേശ്വറിലെ കലിംഗ സ്റ്റേഡിയത്തിലാണ് കാർലോസ് ക്വിറോസിന്‍റെ ഖത്തറും ഇഗോർ സ്റ്റിമാകിന്റെ ഇന്ത്യയും തമ്മിൽ മാറ്റുരക്കുന്നത്. ഖത്തർ സമയം വൈകുന്നേരം 4.30ന് (ഇന്ത്യൻ സമയം ഏഴ് മണി) ആണ് മത്സരം.
യോഗ്യത റൗണ്ടിലെ ആദ്യ മത്സരത്തിൽ ഖത്തർ സ്വന്തം മണ്ണിൽ അഫ്ഗാനിസ്താനെ 8-1ന് തോൽപിച്ചിരുന്നു. ഇന്ത്യ, എവേ മാച്ചിൽ കുവൈത്തിനെ 1-0ത്തിനും തോൽപിച്ചു. നിലവിലെ ഏഷ്യൻ ചാമ്പ്യൻമാർ എന്ന മികവുമായി ബൂട്ട് കെട്ടുന്ന ഖത്തർ ഫിഫ റാങ്കിങ്ങിൽ 61-ാം സ്ഥാനത്തും, ഇന്ത്യ 102-ാം സ്ഥാനക്കാരുമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.